Chapter Title : Soul Mates 7 [Rahul RK]
കട്ട് ചെയ്ത് ഞാൻ ഉറക്കത്തിലേക്ക് കടന്നു...
????????
പതിവ് പോലെ നേരത്തെ എഴുന്നേറ്റു.. പക്ഷേ പോകേണ്ടത് ഓഫീസിലേക്ക് അല്ലല്ലോ അതിഥിയുടെ വീട്ടിലേക്ക് അല്ലേ...
രാവിലെ മുതൽ വൈകുന്നേരം വരെ കോഡ് എഴുതണ്ട എന്നതൊഴിച്ചാൽ ഈ പണിയും അത്ര എളുപ്പം ഒന്നുമല്ല...
പിന്നെ അതിഥിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റും എന്നുള്ളത് മാത്രം ആണ് ഒരു ആശ്വാസം..
അങ്ങനെ ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ഞാൻ അതിഥിയുടെ വീട്ടിലേക്ക് പുറപ്പെട്ടു..
ട്രാഫിക്ക് ബ്ലോക്കും, തിക്കും തിരക്കും ഒക്കെ കഴിഞ്ഞ് ഞാൻ ആ വലിയ വീട്ടിൽ എത്തി...
ഇത്തവണ ഗേറ്റിൽ എന്നെ ആരും തടഞ്ഞില്ല...
ഞാൻ നേരെ വീടിനടുത്തേക്ക് നടന്നു...
സിറ്റ് ഔട്ടിൽ തന്നെ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ഉണ്ടായിരുന്നു...
എന്നെ കണ്ടതും വളരെ സന്തോഷത്തോടെ തന്നെ അവർ ചിരിച്ച് കൊണ്ട് എഴുന്നേറ്റു...
നീതു ചേച്ചി എൻ്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..
"ടാ.. നീ എന്ത് മാജിക്ക് ആണ് ഇന്നലെ ചെയ്തത്..??"
"മാജിക്കോ..??"
"അതെ..??"
"ചേച്ചി എന്താ പറയുന്നത്..??"
നീതു ചേച്ചിക്ക് മുന്നേ അതിഥിയുടെ അച്ഛൻ എൻ്റെ അടുത്തേക്ക് വന്ന് സംസാരിച്ച് തുടങ്ങി..
"വിനോദ് ഇന്നലെ പോയതിനു ശേഷം രാത്രി അതിഥിയിൽ വലിയ ഒരു മാറ്റം ഉണ്ടായി.. സാധാരണ രാത്രി ഭക്ഷണം കഴിച്ചാൽ മറ്റൊന്നിനും നിൽക്കാതെ മുറിയിലേക്ക് പോകുന്ന അവള് ഇന്നലെ പോയത് മിന്നു മോളുടെ അടുത്തേക്ക് ആണ്... മിന്നുവിനോട് പോലും വളരെ കുറച്ച് മാത്രം സംസാരിക്കുന്ന അതിഥി ഇന്നലെ ഒരുപാട് നേരം അവളോട് ഒപ്പം ഇരുന്ന് ആ പേപ്പർ രൂപങ്ങൾ ഉണ്ടാക്കി..."
അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ
💬 Comments
View all comments