0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 867

കിടക്കുമ്പോൾ ആണ് ഫോൺ റിംഗ് ചെയ്തത്.. ആതിര ആയിരുന്നു...

"ഹലോ..."

"രാവിലെ ഒരു കാര്യം പറഞ്ഞ് വിളിച്ചിരുന്നില്ലെ.."

"അതെന്തായി..??"

"ഞാൻ ചെറുതായിട്ട് ഒക്കെ ഒന്ന് അന്വേഷിച്ചു നോക്കി.."

"എന്നിട്ട്..??"

"നമ്മുടെ കുടുംബവുമായി യോജിച്ച് പോകാൻ ചാൻസ് കുറവാണ്... പക്ഷേ കുഴപ്പം ഇല്ല.. പിന്നെ ഹെവി റിച്ച് ആണ്.. ഒറ്റ മോൾ ആണ്.. പിന്നെ കാശ് ഉള്ളതിൻ്റെ ചെറിയ ചില അഹങ്കാരം ഒഴിച്ചാൽ വേറെ പ്രശനം ഒന്നും ഇല്ല..."

"അല്ല... നിന്നോട് ഞാൻ എനിക്ക് പെണ്ണ് ആലോചിക്കാൻ ആണോ പറഞ്ഞത്.."

"അല്ലേ..??"

"എടി കഴുതെ... അവള് എന്തിനാ എന്നെ ഫോളോ ചെയ്യുന്നത് എന്ന് അറിയാൻ അല്ലേ ഞാൻ നിന്നോട് പറഞ്ഞത്..."

"അത് അവളോട് നേരിട്ട് ചോദിച്ചാൽ പോരെ..."

"ഞാൻ അമ്മാവനെ വിളിച്ച് നേരിട്ട് ഒരു കാര്യം പറയട്ടെ..."

"ഇത് ഭീഷണി ആണ് കേട്ടോ..."

"ആണ്.. നീ പണ്ട് എന്തൊക്കെ പറഞ്ഞ് എന്നെ ഭീഷണി പെടുതിയിട്ടുണ്ട്..."

"അതൊക്കെ പണ്ട് അല്ലേ..."

"ഞാൻ അതൊന്നും മറന്നിട്ടില്ല..."

"ശരി.. ഞാൻ ഇപ്പൊ എന്താ വേണ്ടേ.. സന്ധ്യയ്ക്ക് നിന്നെ ഇഷ്ടമാണോ എന്നറിയണം.. അത്ര അല്ലേ ഒള്ളു.."

"ഡയറക്റ്റ് ആയി പറഞാൽ അത് തന്നെ..."

"അയ്യോ മോൻ്റെ ഒരു പൂതി.. നീ ആരാ കാസിനോവയോ... അതോ ഗന്ധർവ്വനോ.. കാണുന്ന പെൺപിള്ളേർ മുഴുവൻ അങ്ങ് മയങ്ങി വീഴാൻ..."

"എടി എടി അസൂയ പെട്ടിട്ട് കാര്യം ഇല്ലെടി.. കാണാൻ കൊള്ളാവുന്നവർ എവിടെ പോയാലും ഇത് പോലെ ഫാൻസ് ഉണ്ടാകും.."

"അത് കാണാൻ കൊള്ളവുന്നവർ അല്ലേ.."

"എന്താ..??"

"ഒന്നില്ല.. ഞാൻ അന്വേഷിച്ചിട്ട് നാളെ പറയാം.. പോരെ.."

"ആ മതി..."

ഫോൺ

💬 Comments

View all comments