Chapter Title : Soul Mates 7 [Rahul RK]
അങ്ങോട്ട് പറയട്ടെ.. ഒരിക്കലും പറയണ്ട എന്ന് കരുതിയതാണ്... പക്ഷേ പറയാതിരിക്കാൻ ഈ അവസരത്തിൽ പറ്റുന്നില്ല... നമ്മൾ ആദ്യമായി കണ്ട ആ രാത്രി തനിക്ക് ഓർമയുണ്ടോ...?? അന്ന് തൻ്റെ കാറിലേക്ക് കയരുമ്പോൾ.. ആദ്യമായി തന്നെ കാണുമ്പോൾ.. ആ ഒരൊറ്റ കാഴ്ചയിൽ തന്നെ എനിക്ക് തന്നെ.. തന്നോട് വല്ലാത്ത ഒരു അട്രാക്ഷൻ തോന്നിയിരുന്നു... പക്ഷേ അന്നത്തെ തൻ്റെ പെരുമാറ്റം ഒക്കെ കണ്ടപ്പോൾ താൻ വെറും ഒരു ജാടക്കാരി പെണ്ണാണ് എന്ന് മാത്രമേ ഞാൻ കരുതിയിരുന്നുള്ളൂ... പക്ഷേ അന്ന് എൻ്റെ സുഹൃത്തിൻ്റെ ചേച്ചിയുടെ കല്യാണത്തിൽ താനും വന്നിരുന്നു എന്നറിഞ്ഞപ്പോൾ ആ അട്രാക്ഷൺ എന്നെ വീണ്ടും കീഴ്പ്പെടുത്തി.. അങ്ങനെ അവരോടെല്ലാം അന്വേഷിച്ചപ്പോൾ അവരുടെ പരിമിതമായ അറിവിൽ നിന്ന് താൻ ഒരു സാധാരണ പെൺകുട്ടി അല്ല എന്നും തൻ്റെ സ്വഭാവം ഒക്കെ കുറച്ച് വിത്യസ്ത ആണെന്നും എനിക്ക് മനസ്സിലാക്കാൻ പറ്റി.. സത്യം അറിയാതെ ആണെങ്കിൽ പോലും അപ്പോഴും തൻ്റെ ആ സ്വഭാവത്തിൽ എനിക്ക് വീണ്ടും ആകർഷണം ആണ് തോന്നിയത്... അങ്ങനെ എല്ലാം കഴിഞ്ഞ് ബാംഗ്ലൂരിൽ എത്തിയ ഞാൻ വളരെ യാദൃശ്ചികമായി ആണ് തന്നെ ബാംഗ്ലൂരിൽ വച്ച് കാണുന്നത്.. പക്ഷേ അവിടെ വച്ച് കഥ മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു.... ഞാൻ ഇത് വരെ കണ്ടതല്ല യഥാർത്ഥ അതിഥി എന്നും അവൾക്ക് പുറകിൽ വലിയ ഒരു കഥ തന്നെ മറഞ്ഞിരിപ്പുണ്ട് എന്നും ഞാൻ മനസ്സിലാക്കി... ഇനി ഞാൻ മറ്റൊരു കാര്യം പറയാം.. ഞാനാദ്യമായി തന്നെ കാണുന്നത് ഈ കഥകൾ ഒക്കെ കേട്ടതിനു ശേഷം ആണെങ്കിൽ ഒരിക്കലും എനിക്ക് ആ ട്രാക്ഷൻ തൊന്നിലായിരിക്കാം... പക്ഷേ അതിഥി... താൻ ഇങ്ങനെ
💬 Comments
View all comments