0%

Chapter Title : Soul Mates 7 [Rahul RK]

Author : Kambikathakal Read All Parts 1.2K

പറഞ്ഞ മനസ്സിൻ്റെ മുറിവുകൾ എന്നെ പുറകോട്ട് വലിക്കുന്നത്..."

"ക്ലീഷെ ആണെന്ന് അറിയാം.. പക്ഷേ.. ഈ ഒരു അവസരത്തിൽ ഇതിലും നല്ലൊരു ഡയലോഗ് എനിക്ക് കിട്ടുന്നില്ല.... എല്ലാം കഴിഞ്ഞില്ലേ അതിഥി... ഇനി എങ്കിലും..."

"അതെ.. എല്ലാവർക്കും എല്ലാം കഴിഞ്ഞു... പക്ഷേ എൻ്റെ ഉള്ളിൽ മാത്രം ഇപ്പോഴും ഒന്നും കഴിഞ്ഞിട്ടില്ല വിനോദ്..."

"എന്നെക്കാൾ പഠിപ്പും വിവരവും ജീവിതാനുഭവങ്ങളും ഒക്കെ ഉള്ള തന്നെ ഉപദേശിക്കാൻ പോലും ഞാൻ ആളല്ല.. പക്ഷേ ചില കാര്യങ്ങള് പറഞ്ഞല്ലെ പറ്റൂ... താൻ ഇപ്പൊൾ ചെയ്യുന്നത് നല്ല ഒന്നാം തരം മണ്ടത്തരം ആണ്..."

അതിഥി അന്തം വിട്ട് എന്നെ നോക്കി...

"അതെ.. എടോ.. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ചെയ്ത തെറ്റിനുള്ള ശിക്ഷ ഇത്രയും കാലം താൻ അനുഭവിചില്ലെ... ഇനിയും എന്തിനാ ഇത്... ഒരുപക്ഷേ തനിക്ക് ഈ ജീവിത രീതി കൊണ്ട് സന്തോഷവും സമാധാനവും കിട്ടുന്നുണ്ടാവും.. പക്ഷേ തൻ്റെ ചുറ്റുമുള്ളവരെ ഒന്ന് നോക്ക്... തൻ്റെ അച്ഛൻ അമ്മ ആൻ്റി മറ്റ് ബന്ധുക്കൾ കൂട്ടുകാർ എല്ലാവരും തന്നെ ഓർത്ത് ഓരോ നിമിഷവും വേദന അനുഭവിക്കുന്നു... ആദ്യമായി തൻ്റെ വീട്ടിൽ വന്ന് തൻ്റെ അച്ഛനോട് സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ഞാൻ കണ്ട പ്രതീക്ഷയുടെ തിളക്കം ഇപ്പോഴും എൻ്റെ മുന്നിൽ ഉണ്ട്.. ഭക്ഷണം കഴിക്കുമ്പോൾ വീൽചെയറിൽ ഇരുന്നു കൊണ്ട് സ്വന്തം മകൾ ഒരു തവണ എങ്കിലും തന്നെ ഒന്ന് നോക്കണേ എന്ന് പ്രതീക്ഷയോടെ നോക്കുന്ന ആ അമ്മയുടെ മുഖം ഇപ്പോഴും എൻ്റെ മനസ്സിൽ ഉണ്ട്..."

അതിഥിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി...

"ഇനി തനിക്ക് അറിയാത്ത ഒരു കാര്യം ഞാൻ

💬 Comments

View all comments