Chapter Title : Soul Mates 8 [Rahul RK]
ചേച്ചിയെ തിരിച്ച് വിളിക്കാൻ ഒരുങ്ങിയപ്പോൾ ആണ് ഫോണിലേക്ക് നീതു ചേച്ചിയുടെ ആ മെസ്സേജ് വന്നത്
"വിനു.. എവിടെയാ നിങൾ..?? അപ്പോളോ ഹോസ്പിറ്റലിലേക്ക് അതിഥിയെ കൂട്ടി പെട്ടന്ന് വാ..."
Soul Mates Part 8
Author : Rahul RK | Previous Part
Episode 08 Revolution
നീതു ചേച്ചിയുടെ മെസ്സേജ് കണ്ടതും എൻ്റെ ഉള്ളിൽ ചെറുതായി ആധി തുടങ്ങി..
ഹോസ്പിറ്റലിൽ ഇപ്പോള് എന്തിനാ ചെല്ലാൻ പറയുന്നത്..??
ആർക്കെങ്കിലും എന്തെങ്കിലും അപകടം..
അതിഥിയോട് തൽക്കാലം ഒന്നും പറയാതെ ഞാൻ വണ്ടി ഹോസ്പിറ്റലിലേക്ക് ഓടിച്ചു...
വീട്ടിലേക്കുള്ള ദിശയിലേക്ക് അല്ല പോകുന്നത് എന്ന് കണ്ടതും അതിഥി എന്നോട് കാര്യം തിരക്കി..
"വിനോദ്... നമ്മൾ എങ്ങോട്ടാ പോവുന്നത്..??"
"അത്.. അതിഥി.. നീതു ചേച്ചി ഏതോ ഫ്രണ്ടിനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വന്നിട്ടുണ്ട് അപ്പോ നമുക്ക് ചേച്ചിയെ കൂടി പിക്കു ചെയ്തിട്ട് പോവാം..."
"ഹും ശരി.."
ഇങ്ങനെ ഒന്നും ഒട്ടും പ്രതീക്ഷിക്കാത്ത കൊണ്ടാവും അതിഥി ഞാൻ പറഞ്ഞ കള്ളം വിശ്വസിച്ചത്...
അങ്ങനെ അധികം വൈകാതെ തന്നെ ഞങൾ ഹോസ്പിറ്റലിൽ എത്തി..
പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി ഞാൻ ചേച്ചിയെ വിളിച്ചു...
"ഹലോ വിനു നിങൾ എവിടെയാ..??"
"ചേച്ചി ഞങൾ ഹോസ്പിറ്റലിൽ എത്തി.. എങ്ങോട്ടാ വരേണ്ടത്..??"
"വിനു നിങ്ങള് പെട്ടന്ന് കാഷ്വാലിട്ടിയിലോട്ട് വാ..."
"ശരി"
ചേച്ചിയുടെ സംസാരത്തിൽ നല്ല പതർച്ച ഉണ്ടായിരുന്നു..
എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും അതിതിക്കും ചേച്ചിക്കും ഒരു പോലെ വേണ്ടപ്പെട്ട ആരോ ഒരാള് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ആണെന്നും എനിക്ക് ബോധ്യമായി..
അത് അവളുടെ അമ്മയാണോ അതോ അച്ഛനാണോ എന്ന് മാത്രമേ സംശയം ഉള്ളൂ...
ഞാൻ കാറിനടുത്തേക്ക് ചെന്ന് ഡോർ തുറന്നു...
"അതിഥി വാ..."
"എങ്ങോട്ട്..? നീതു ആൻ്റി എവിടെ..??"
"പറയാം... വാ..."
"എന്താ വിനോദ്..? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??"
"അറിയില്ല.. ചേച്ചി നമ്മളോട് ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്.. താൻ വാ..."
പിന്നീട് ഒന്നും ചോദിക്കാതെ അതിഥി എൻ്റെ കൂടെ വന്നു...
ഞങ്ങൾ നേരെ കാഷുവാലിട്ടി നോക്കി നടന്നു...
മുന്നോട്ട് നടന്നടുക്കുംബോൾ എൻ്റെ ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു..
സ്വാഭാവികം ആയും അതിഥിയുടെ മനസ്സിലും ഇപ്പൊൾ ടെൻഷൻ ആയിരിക്കും എന്ന് ഞാൻ ഊഹിച്ചു...
അങ്ങനെ നടന്ന് ഞങൾ അവിടെ എത്തി...
വാതിലിന് മുന്നിൽ നീതു ചേച്ചിയും അതിഥിയുടെ അച്ഛനും ശങ്കരേട്ടനും ഉണ്ടായിരുന്നു...
അതിൽ നിന്ന് തന്നെ അതിഥിയുടെ അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന്

💬 Comments
View all comments