Chapter Title : Soul Mates 8 [Rahul RK]
എനിക്ക് മനസ്സിലായി...
പിന്നെ ആർക്കാ..?? അവളുടെ അമ്മക്ക്..??
എല്ലാവരെയും കണ്ടതും അതിഥി എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി അവരുടെ അടുത്തേക്ക് ഓടി ചെന്നു...
എന്താണ് നടക്കുന്നത് എന്നറിയാതെ ഞാനും അങ്ങോട്ട് ചെന്നു....
അതിഥി നേരെ ചെന്ന് അവളുടെ അച്ഛനെ ഒന്ന് നോക്കിയ ശേഷം നീതു ചേച്ചിയോട് ചോദിച്ചു...
"ആൻ്റി.. എന്താ.. എന്താ ഇവിടെ..??"
നീതു ചേച്ചിയുടെ മുഖത്ത് ദുഖം നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു..
ചേച്ചി എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ഞാനും ചെവിയോർത്തു...
"മോളെ അത്... അത് അമ്മ..."
"അമ്മ.. അമ്മേക്കെന്ത് പറ്റി ആൻ്റി.. പറാ..."
"മോളെ അമ്മക്ക് ചെറിയ ഒരു ശ്വാസം മുട്ടൽ........."
"ചെറിയ ശ്വാസം മുട്ടൽ ആയിട്ട് ആണോ ഇൻ്റെൻസീവ് കെയറിൽ... എന്താ ഉണ്ടായത് ആൻ്റി..."
"മോളെ അമ്മ.. അമ്മ ഹാളിൽ ടിവി കണ്ടുകൊണ്ട് ഇറിക്കുവാരുന്നു.. അപ്പോഴാ പെട്ടന്ന്... ഒരു നെഞ്ച് വേദനയും ശ്വാസം മുട്ടലും പോലെ തോന്നുന്നു എന്ന് പറഞ്ഞത്.. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു..."
"എന്നിട്ട്.. എന്നിട്ട് ഡോക്ടർ മാർ എന്ത് പറഞ്ഞു..."
"ഒന്നും പറഞ്ഞില്ല... മോളെ..."
അതിഥിയുടെ മുഖത്ത് അപ്പൊൾ ഞാൻ കണ്ട ഭാവങ്ങൾ മുൻപ് ഒരിക്കലും കാണാത്തത് ആയിരുന്നു...
അവള് പൂർണമായും വേറെ ആരോ ആയി മാറിയിരുന്നു...
നീതു ചേച്ചിയിൽ നിന്ന് വിട്ട് മാറി അതിഥി അവിടെ ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു...
അത് കണ്ടപ്പോൾ ഞാൻ നീതു ചേച്ചിയുടെ അടുത്തേക്ക് ചെന്നു...
"ചേച്ചി..."
"ഹാ.. വിനു.."
"ഡോക്ടർമാർ ഒന്നും പറഞ്ഞില്ലേ..??"
""ഇല്ല... "
"എന്നാലും എന്താ പെട്ടന്ന് ഇങ്ങനെ..??"
"അത്..."
നീതു ചേച്ചി അതിഥിയെ ഒന്ന് നോക്കിയ ശേഷം എന്നെ കുറച്ച് അങ്ങോട്ട് മാറ്റി നിർത്തി...
"അത് വിനു.. ഞങൾ അതിഥിയെ കുറിച്ച് ആയിരുന്നു സംസാരിച്ച് കൊണ്ടിരുന്നത്... എല്ലാവരെയും പോലെ തന്നെ എടത്തിക്കും അവളുടെ കാര്യത്തിൽ നല്ല ടെൻഷൻ ഉള്ളതല്ലേ... അങ്ങനെ ഏതോ ഒരു മോമൻ്റിൽ ടെൻഷൻ ആയതാണ് എന്ന് തോന്നുന്നു.."
"ഹൊ.. ചേച്ചി വാ.. എനിക്ക് തോന്നുന്നു അതിഥിക്ക് ഇപ്പൊൾ ചേച്ചിയുടെ സാമിപ്യം അത്യാവശ്യം ആവും എന്ന്..."
"അതെ.. വാ..."
ഞങൾ തിരികെ അങ്ങോട്ട് ചെന്നതും അൽഭുത പെടുത്തുന്ന ഒരു കാഴ്ച ആണ് ഞങൾ കണ്ടത്...
ഞാനും നീതു ചേച്ചിയും ഒരുപോലെ ആ കാഴ്ച കണ്ട് ഞെട്ടി..
ഇങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുമ്പോഴും ആ കാഴ്ച എൻ്റെ ഉള്ളിൽ ചെറിയ ചില പ്രതീക്ഷകൾ നൽകാൻ കാരണമായി...
ഞങ്ങൾ അങ്ങോട്ട് ചെല്ലുമ്പോൾ അച്ഛൻ്റെ
💬 Comments
View all comments