0%

Chapter Title : Soul Mates 8 [Rahul RK]

Author : Kambikathakal Read All Parts 579

എന്തോ പോലെ തോന്നി...

പെൺകുട്ടികളെ ഉപദ്രവിക്കരുത് എന്ന് അമ്മ പഠിപ്പിച്ചിട്ടുള്ളതാണ്.. പക്ഷേ അറിയാതെ കണ്ട്രോൾ പോയി...

ഞാൻ അവളോട് സോറി പറയാൻ തുടങ്ങിയതും അത് കേൾക്കാതെ അവള് കരഞ്ഞു കൊണ്ട് അവിടെ നിന്ന് ഇറങ്ങി ഓടി...

ആകെ കൂടെ മൂഡ് ഓഫ് ആയെങ്കിലും തൽക്കാലം ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ഓഫീസിലേക്ക് കയറി...

ഏതാണ്ട് ഒന്നൊന്നര മണിക്കൂർ നേരം ഉണ്ടായിരുന്നു മീറ്റിംഗ്...

പുതിയ ഏതോ പ്രോജക്ടിൻ്റെ വിവരങ്ങൾ ആണ്...

മീറ്റിംഗ് കഴിഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങിയതും ഫോൺ റിംഗ് ചെയ്തു..

നോക്കുമ്പോൾ അമ്മാവൻ ആണ്...

"ഹലോ അമ്മാവാ.."

"മോനെ.. ആതു മോളെ കാണാൻ വരുന്ന ചെക്കനും കൂട്ടരും ഈ തിങ്കളാഴ്ച ഇങ്ങേതും... നിങ്ങൾക്ക് നാളെ പോന്നൂടെ.. നാളെ വെള്ളി അല്ലേ... ശനിയാഴ്ച ലീവ് എടുത്താൽ മതിയല്ലോ.. ടിക്കറ്റ് ഒക്കെ ഞാൻ ബുക്ക് ചെയ്തോളാം..."

"അമ്മാവൻ ആതിരയോട് സംസാരിച്ചിട്ടു എന്നെ വിളിച്ചാൽ മതി..."

"ശരി മോനെ.."

തൽക്കാലം ഇപ്പൊ നാട്ടിൽ പോയാൽ ശരിയാവില്ല..

അവസാന നിമിഷം എന്തെങ്കിലും പറഞ്ഞ് അവളെ ഒറ്റക്ക് കയറ്റി വിടാം...

അങ്ങനെ ഞാൻ താഴെ പാർക്കിങ്ങിൽ വന്ന് ബൈക്കിൽ കയറിയപ്പോൾ ആണ് ഫോൺ വീണ്ടും റിംഗ് ചെയ്തത്...

പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു..

ഞാൻ കോൾ അറ്റൻ്റ് ചെയ്തു...

"ഹലോ.."

"ഡേയ് നായെ... നീ യാറു പൊണ്ണ് മേലെ കയ്യെ വച്ചത് ന് ഉണക്ക് തെരിയാത് ടാ... ഇരുപത്തിനാല് മണി നേരത്തുക്കുള്ളെ നീ തമിഴ്നാട്ടിലെ എൻക ഇരുന്താലും ഉൻ തലയെ എടുത്തിടുവെ.... പാത്തുക്കോ..."

(തുടരും...) [First Half Ending Here...]

💬 Comments

View all comments