Chapter Title : Soul Mates 8 [Rahul RK]
വാണ്ട് ടൂ ഷോ യു ദിസ്..."
"എന്തിന്..??!!"
"എനിക്കങ്ങനെ തോന്നി...??"
"പ്രതികാരം ചെയ്യണ്ടേ..??"
"വേണ്ട....."
".. തൻ്റെ അച്ഛൻ്റെ കോൺടാക്ട് ഉപയോഗിച്ച് നമുക്ക് ഇവനെ ഈസിയായി പിടിക്കാലോ.."
"ഇല്ല വിനോദ്.. നമ്മൾ രണ്ടുപേർ അല്ലാതെ വേറെ ആരും ഈ കാര്യം അറിയരുത്..."
"എടോ എന്നാലും.."
"പ്രോമിസ് മി..."
"ഹും.. ശരി..."
ഞാൻ അതിഥിയുടെ കയ്യിൽ അടിച്ച് സത്യം ചെയ്ത് കൊടുത്തു...
പിന്നെ നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആയിരുന്നു...
അതിഥി എന്നെ കെട്ടി പിടിച്ചു...
സത്യത്തിൽ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ ആയില്ല...
ഞാൻ അത് തീരെ പ്രതീക്ഷിച്ചത് അല്ല...
എങ്കിലും എനിക്കതിൽ അത്ര സുഖം തോന്നാത്തത് കൊണ്ട് ഞാൻ അവളെ എന്നിൽ നിന്നും പതിയെ വിടുവിച്ചു...
ഞങ്ങൾ രണ്ടാളും മുറിക്ക് പുറത്തിറങ്ങി താഴേക്ക് നടക്കുമ്പോൾ ആണ് എൻ്റെ ഫോൺ റിംഗ് ചെയ്തത്...
നോക്കിയപ്പോൾ ഓഫീസിൽ നിന്നും ആണ്... ഞാൻ ഫോൺ അറ്റൻ്റ് ചെയ്തു...
"ഹലോ..."
"വിനോദ്.. യു നീഡ് ടൂ കം ഹിയർ അസാപ്.."
"വൈ.. വാട്ട് ഹാപ്പണ്ട്..??"
"ജി എം നീഡ് ടൂ ടാക് വിത്ത് യു്..."
"ഓകെ.. അയം.. കമിങ്..""
ഓഫീസിൽ ഇപ്പൊ എന്താ പ്രശനം... അത് മാത്രം അല്ല ഈ നമ്പർ ഏതാ... ആരാ ഇപ്പൊ എന്നോട് സംസാരിച്ചത്..??
ഒരുപക്ഷേ ഞാൻ അങ്ങോട്ട് പോകാത്ത ഈ ഗ്യാപ്പിൽ വന്ന മാറ്റങ്ങൾ ആയിരിക്കും...
അങ്ങനെ അതിഥിയോട് യാത്ര പറഞ്ഞു ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു...
പാർക്കിങ്ങിൽ വണ്ടി നിർത്തി ഞാൻ അകത്തേക്ക് കയറാൻ ഒരുങ്ങിയത് എന്നെ പുറകിൽ നിന്ന് ആരോ വിളിച്ചു...
"ഹലോ... നില്ലുങ്കെ.."
നോക്കിയപ്പോൾ സന്ധ്യ....
"സന്ധ്യ.. നാൻ കൊഞ്ച ബിസിയാരുക്ക്.. പ്ലീസ് ലീവ് മി..."
"എന്ന എപ്പോ പാത്താലും ബിസി..."
ഞാൻ അവളെ അവഗണിച്ച് മുന്നോട്ട് നടന്നു...
"പോവാതീങ്കെ.. എത്തന വാട്ടി നാൻ സൊള്ളിയാച്ച്.. ഐ ലവ് യു..."
ഞാൻ അത് മൈൻഡ് ചെയ്യാതെ ലിഫ്റ്റിൽ കയറി.. എൻ്റെ പുറകെ അവളും...
ലിഫ്റ്റിൽ വച്ചും അവള് വാ പൂടാതെ എന്തൊക്കെയോ ചിലച്ച് കൊണ്ടിരുന്നു..
ഞാൻ അതൊന്നും കാര്യമാക്കിയില്ല...
ലിഫ്റ്റിൽ നിന്നപ്പോൾ ഞാൻ ഇറങ്ങാൻ പോയതും പെട്ടന്ന് അവള് എന്നെ മുറുക്കെ കെട്ടിപിടിച്ചു...
പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഞാൻ കൈ ഉയർത്തി അവളുടെ മുഖത്ത് ആഞ്ഞടിച്ചു...
അടി കൊണ്ടതും അവളുടെ മുഖത്തെ ഭാവം മാറി.. കണ്ണുകൾ കലങ്ങി നിറഞ്ഞു...
അവള് പൊട്ടി കരയാൻ തുടങ്ങി...
അത് കണ്ടപ്പോൾ എനിക്ക്
💬 Comments
View all comments