Chapter Title : Soul Mates 8 [Rahul RK]
വലിപ്പ് തുറന്ന് അതിൽ നിന്ന് ഒരു ചെറിയ ബ്ലേഡ് പുറത്തെടുത്തു....
"ബാംഗ്ലൂരിലെ തണുപ്പുള്ള രാത്രികളിൽ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു ഇവൾ...
ശരീരത്തിലേക്ക് ലഹരി ഇരച്ച് കയറുമ്പോൾ ഞാൻ എൻ്റെ സ്വന്തം ശരീരം ഇത് ഉപയോഗിച്ച് പോറാൻ തുടങ്ങും... അപ്പോ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ..."
"ഹലോ.. എന്താ ആ സുഖം ഒക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടോ..??"
"അയ്യോ ഇല്ല മാഷേ.. ഞാൻ ആ കഥ ഒക്കെ ഒന്ന് പറഞ്ഞതാണ്..."
ഓരോ സാധനങ്ങൾ എടുത്ത് നോക്കുന്ന കൂട്ടത്തിൽ ഞാൻ വെറുതെ ഒരു ഷെൽഫ് തുറന്നപ്പോൾ അതിൽ ഒരു ചെപ്പ് കിടക്കുന്നത് കണ്ട്...
കാഴ്ചക്ക് നല്ല അൽഭുതം തോന്നിയത് കൊണ്ട് ഞാൻ അത് കയ്യിൽ എടുത്തു...
"ഇതെന്താ അതിഥി..?? വല്ല കുംകുമ ചെപ്പോ മറ്റോ ആണോ..??"
"അല്ല.. ഞാൻ തന്നോട് പറഞ്ഞ സർപ്രൈസ് ശരിക്കും ഇതാണ്... മറ്റാരും കാണാത്ത എൻ്റെ രഹസ്യം.."
"എന്താ ഇതിൻ്റെ ഉള്ളിൽ..??"
അതിഥി മറുപടി പറയാതെ എൻ്റെ കയ്യിൽ നിന്ന് ആ ചെപ്പ് വാങ്ങി തുറന്നു...
അതിനുള്ളിൽ ഒരു ഫോട്ടോ ആയിരുന്നു...
"ഇതാരാ..??"
"എൻ്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പ്രണയം.. കെവിൻ.. കെവിൻ റിച്ചാർഡ്..."
"അതിഥി....!!!"
"ഈ ഫോട്ടോ ഇന്ന് വരെ ഞാൻ ആരെയും കാണിച്ചിട്ടില്ല... ഞാൻ അനുഭവിച്ച എല്ലാ ദുരന്തത്തിനു കാരണം ഇവൻ ആണെന്നാണ് എല്ലാവരും പറഞ്ഞത്..."
"അത് ശരിയല്ലേ...??"
"പൂർണമായും അല്ല... ഒരു പരിധി വരെ എൻ്റെ അറിവില്ലായ്മയും വിവരക്കേടും അല്ലേ അതിനു കാരണം..."
"എന്നാലും അതിഥി... ഇവൻ.. ഇവൻ ഒരു ക്രിമിനൽ ആണ്.. ഇവനെ പോലെ ഉള്ള ആളുകൾ ശരിക്കും ശിക്ഷിക്ക പെടേണ്ടവർ അല്ലേ..."
"എനിക്കറിയില്ല വിനോദ്..."
ഞാൻ അതിഥിയുടെ കയ്യിൽ നിന്ന് ആ ഫോട്ടോ വാങ്ങി ഒന്ന് സൂക്ഷിച്ച് നോക്കി..
എന്നിട്ട് ഫോൺ എടുത്ത് ആ ഫോട്ടോ അതിലേക്ക് പകർത്തി...
"അവനൊരു ബുദ്ധിമാൻ ആയിരുന്നു.. ഒരു ഫോൺ നമ്പർ അല്ലാതെ അവനെ സംബന്ധിക്കുന്ന യാതൊരു വിവരവും എൻ്റെ പക്കൽ ഇല്ലാത്ത രീതിയിൽ ആണ് അവൻ എന്നെ ട്രാപ്പ് ചെയ്തത്.. ഞങൾ ഒരുമിച്ച് ഒരു സെൽഫി പോലും ഉണ്ടായിരുന്നില്ല..."
"പിന്നെ.. പിന്നെ ഈ ഫോട്ടോ തനിക്ക് എങ്ങനെ കിട്ടി..??"
"ഒരിക്കൽ ഒരു കോഫി ഷോപ്പിൽ വച്ച് ഞങൾ മീറ്റ് ചെയ്തപ്പോൾ ഞാൻ അവൻ്റെ പേഴ്സിൽ നിന്ന് അവൻ കാണാതെ എടുത്തതാണ് ഈ ഫോട്ടോ.."
"അല്ല.. താൻ ഇത് ഇപ്പൊ എന്നെ കാണിക്കാൻ കാരണം..."
"ഐ
💬 Comments
View all comments