0%

Chapter Title : Soul Mates 8 [Rahul RK]

Author : Kambikathakal Read All Parts 576

ഇപ്പൊൾ ഞാനും അതിത്യും ആയിട്ട് ഉള്ളത്...

ഞങ്ങൾ ഓടി അകത്തേക്ക് കയറിയതും അവളുടെ അച്ഛൻ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു...

അദ്ദേഹത്തെ കണ്ടതും ചെറിയ ചമ്മൽ വന്നത് കൊണ്ട് ഞാൻ അവിടെ നിന്നു...

അതിഥിയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകിയ ശേഷം അദ്ദേഹം ഞങ്ങളോട് രണ്ട് പേരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോയി...

അച്ഛൻ പോയതും അതിഥി വീണ്ടും മുകളിലേക്ക് ഓടി..

അദ്ദേഹം പോയ ധൈര്യത്തിൽ പുറകെ ഞാനും...

ഞങ്ങൾ നേരെ ഓടി കയറിയത് അതിഥിയുടെ മുറിയിൽ ആയിരുന്നു...

ഞങ്ങൾ രണ്ടാളും ഓടി വന്നു ബെഡിലേക്ക് കിടന്നു...

രണ്ടാളും മാനം നോക്കി ആണ് കിടക്കുന്നത്..

നന്നായി കിതക്കുന്നും ഉണ്ട്...

ചിരി അടക്കാൻ പാട് പെട്ട കൊണ്ട് അതിഥി സംസാരിച്ചു...

"വിനു.. ഇവിടെ വിനു കാണാത്ത ഒരു സാധനം ഉണ്ട്..."

"ഞാൻ കാണാത്ത സാധനമോ.. അതെന്ത് സാധനം.."

"കാണണോ...??"

"ഹും.. കാണാം.."

"എന്നാ വാ..."

അവള് എൻ്റെ കയ്യും വലിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങി...

ഞങ്ങൾ നേരെ പോയത് മേലെ നിലയിൽ തന്നെ ഉള്ള അടഞ്ഞു കിടക്കുന്ന ഒരു പഴയ മുറിയിലേക്ക് ആയിരുന്നു...

ഞങ്ങൾ രണ്ടാളും ഒരുമിച്ച് അതിൻ്റെ അകത്തേക്ക് കയറി...

ഉള്ളിൽ നല്ല ഇരുട്ട് ആയിരുന്നു...

"ഇതിൻ്റെ ഉള്ളിൽ എന്താ.."

"കാണിക്കാം.. കണ്ണ് അടക്ക്..."

"എന്തിനാ കണ്ണ് അടക്കുന്നേ.. നല്ല ഇരുട്ട് അല്ലേ..."

"കണ്ണടക്ക് പൊട്ടാ.. പറയാം..."

"ഓ.. ശരി..."

അങ്ങനെ ഉള്ളിൽ ചെറിയ ഒരു ഭയത്തോടെ ഞാൻ കണ്ണുകൾ അടച്ചു...

എന്തൊക്കെയോ വീഴുന്ന ശബ്ദവും പൊളിക്കുന്ന ശബ്ദവും ഒക്കെ എനിക്ക് കേൾക്കാമായിരുന്നു...

ദൈവമേ.. എന്താ നടക്കുന്നത്...

"ഇനി കണ്ണ് തുറന്നു നോക്ക്..."

ഞാൻ പതിയെ എൻ്റെ കണ്ണുകൾ തുറന്നു....

ഒരുപാട് സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നു....

വസ്ത്രങ്ങൾ.. ബാഗുകൾ.. ബുക്കുകൾ.. ചെരുപ്പുകൾ...മേക്കപ്പ് സാധനങ്ങൾ.. അങ്ങനെ അങ്ങനെ ഒരു പെൺകുട്ടി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും...

പക്ഷേ എല്ലാം പഴയതാണ്... കണ്ടിട്ട് ഈ മുറിയോ ഈ സാധനങ്ങളോ കുറെ കാലമായി ആരും ഉപയോഗിക്കുന്ന ലക്ഷണം ഇല്ല...

"ഇത്.. ഇത് ആരുടെ മുറിയാ..??"

"എൻ്റെ..."

"തൻ്റെയോ..?? അപ്പോ ആ മുറി..."

"അതെൻ്റെ പുതിയ മുറി.. ഇതെൻ്റെ പഴയ മുറി... ബാംഗ്ലൂരിൽ ആയിരിക്കുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആകുന്നതിന് മുന്നേ ഉപയോഗിച്ചിരുന്ന സാധനങ്ങൾ ആയിരുന്നു ഇതൊക്കെ..."

"ഹൊ.. ഓകെ.. താൻ ഈ സാധനങ്ങൾ ഒക്കെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് അല്ലേ..??"

"അതെ.. ദാ ഇത് കണ്ടോ.."

അവള് ഒരു മേശ

💬 Comments

View all comments