0%

Chapter Title : Soul Mates 8 [Rahul RK]

Author : Kambikathakal Read All Parts 575

കളി ചിരികൾ കടന്ന് വരാൻ തുടങ്ങി...

ഇനി എൻ്റെ സഹായമോ സേവനമോ ഒന്നും അവിടെ ആവശ്യം ഇല്ലെങ്കിലും ഞാൻ ഇപ്പോഴും സ്ഥിരമായി അവിടെ തന്നെ ആണ്..

വലിഞ്ഞ് കയറി ചെല്ലുന്നത് ഒന്നും അല്ല കേട്ടോ...

അതിഥിയുടെ അമ്മ പറയുന്നത് ഞാൻ അവരുടെ ഐശ്വര്യം ആണെന്നാണ്...

കാരണം ഞാൻ വന്നതിനു ശേഷം ആണല്ലോ അവിടെ ഈ മാറ്റങ്ങൾ ഒക്കെ വന്ന് തുടങ്ങിയത്...

അതിഥിയുടെ അമ്മയുടെ നെഞ്ച് വേദന ഒഴിച്ചാൽ ഒരു പരിധി വരെ അത് സത്യവും ആണ്...

എന്നെ കൊണ്ട് എനിക്ക് തന്നെ വയ്യ...

അതിഥി ഇപ്പൊ അവളുടെ ആ പഴയ പ്രോഗ്രാം ലൈഫിൽ നിന്നൊക്കെ ഒരുപാട് മാറി...

തമാശ കേട്ടാൽ ചിരിക്കാനും.. സ്വയം തമാശകൾ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാനും ഒക്കെ തുടങ്ങി...

അതിഥിയുടെ കാര്യത്തിൽ ഉണ്ടായ മാറ്റം വളരെ പോസിറ്റീവ് ആയതിനാൽ ഡോക്ടർമാർ അവളുടെ തെറാപ്പി സെക്ഷണുകൾ വളരെ കുറച്ച് കുറച്ച് സാവധാനം ആയി നിർത്താം എന്ന് പറഞ്ഞു...

അങ്ങനെ ആകെ മൊത്തം സന്തോഷത്തിൻ്റെ നാളുകൾ ആയിരുന്നു അതിഥിയുടെ ജീവിതത്തിൽ...

ഇതിൻ്റെ ഇടയ്ക്ക് സന്ധ്യ എന്നെ പല തരത്തിൽ കാണാൻ ശ്രമിച്ചു..

പുറത്ത് വച്ച് പല തവണ അവള് എന്നെ കണ്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവളെ ഒഴിവാക്കി...

എങ്കിലും പരാജയം സമ്മതിക്കാതെ അവളിപ്പോഴും എന്നെ പിന്തുടരുന്നു...

ആതിര തീറ്റക്ക് ഒന്നാം സ്ഥാനവും മറ്റ് കാര്യങ്ങൾക്ക് രണ്ടാം സ്ഥാനവും കൊടുത്ത് പഴയ പോലെ തന്നെ പോകുന്നു..

ഏതോ ഒരു കോന്തൻ അമേരിക്കയിൽ നിന്ന് തന്നെ കെട്ടാൻ വരുന്നു എന്ന ജാടയിൽ ഇരിപ്പാണ്...

അങ്ങനെ ഒരു ദിവസം പതിവ് പോലെ ഞാൻ അതിഥിയുടെ വീട്ടിൽ അവളുടെ കൂടെ അവരുടെ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു...

പെട്ടന്നാണ് ഒരു കുയിൽ കൂവുന്ന ശബ്ദം ഞങൾ രണ്ട് പേരും കേട്ടത്...

ഉടൻ അവള് സംസാരിച്ച് തുടങ്ങി...

"വിനു... ഈ കുയിലിൻ്റെ ശബ്ദം എന്ത് മധുരം ആണല്ലേ..."

"മധുരമോ..??"

"മധുരം എന്ന് വെച്ചാൽ എന്ത് ഭംഗി ആണല്ലേ കേൾക്കാൻ എന്ന്.."

"ഹാ.. തരക്കേടില്ല..."

"ഹലോ... പറയുന്ന കേട്ടാൽ തോന്നുമല്ലോ സാറിൻ്റെ ശബ്ദം അതിനേക്കാൾ ബെറ്റർ ആണെന്ന്.."

"എന്താ അല്ലേ.."

"പിന്നെ അല്ലാതെ.. പശു അമറുന്ന പോലെ...."

അതിഥി അതും പറഞ്ഞ് അവിടെ നിന്ന് ഓടിയതും ഞാനും അവളെ പിടിക്കാൻ അവളുടെ പുറകെ ഓടി...

കുട്ടികാലത്ത് ഞാനും ആതിരയും തമ്മിൽ ഉണ്ടായിരുന്നത് പോലെ ഒരു സൗഹൃദം ആണ്

💬 Comments

View all comments