Chapter Title : Soul Mates 8 [Rahul RK]
എന്ന് കരുതി ഞാൻ പുറത്തേക്ക് ഇറങ്ങി...
അൽപ സമയം കഴിഞ്ഞപ്പോൾ എനിക്ക് പുറകെ നീതു ചേച്ചിയും പുറത്തേക്ക് വന്നു...
"വിനു.."
"ഹാ ചേച്ചി.."
"ഇപ്പോഴാ സമാധാനം ആയത്... നാളെ രാവിലെ വാർഡിലേക്ക് മാറ്റം എന്നാണ് പറഞ്ഞത്..."
"ഹും.. പക്ഷേ ചേച്ചി... ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യം ആയിരുന്നു..."
"അറിയാം.. അതിഥിയുടെ കാര്യം അല്ലേ..??"
"അതെ.."
"അവൾക്ക് വന്നിരിക്കുന്ന ഈ മാറ്റം ചെറുതല്ല.. അമ്മക്ക് ആപത്താണ് എന്ന് കേട്ടപ്പോൾ അവളിലെ മകൾ ഉണർന്നതാകും..."
"അവളിലെ മകൾ എങ്ങോട്ടും പോയിട്ടില്ല ചേച്ചി... അവളിന്ന് എന്നോട് എല്ലാം തുറന്ന് സംസാരിച്ചു... ആ പഴയ അതിഥി അവളുടെ ഉള്ളിൽ തന്നെ ഉണ്ടെന്നും അതിലേക്ക് മടങ്ങി ചെല്ലാൻ അവൾക്ക് സമയം ആവശ്യമാണ് എന്നും ആണ് അവള് എന്നോട് പറഞ്ഞത്.. പക്ഷേ പ്രതീക്ഷിക്കാതെ ഉണ്ടായ ഈ സംഭവം ഒരുപക്ഷേ അവളിലെ മാറ്റത്തിന് കാരണമായേക്കാം..."
"നല്ലതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം വിനു..."
ഇനിയും ഞാൻ അവിടെ നിൽക്കേണ്ട കാര്യമില്ല എന്നെനിക്ക് തോന്നി...
"ചേച്ചി ഞാൻ എന്നാ ഇറങ്ങുവാണ്.. ഞാൻ നാളെ രാവിലെ വരാം.."
"ശരി ടാ.."
അങ്ങനെ ചേച്ചിയോട് യാത്ര പറഞ്ഞ് ഞാൻ കാറിൻ്റെ ചാവി ശങ്കരേട്ടൻ്റെ കയ്യിൽ കൊടുത്തു..
അതിഥിയുടെ വീട്ടിൽ ആണ് എൻ്റെ ബൈക്ക് ഇരിക്കുന്നത്..
അവിടെ പോയി അത് എടുക്കണം...
ഞാൻ പുറത്തേക്ക് ഇറങ്ങി..
ഒരു ഓട്ടോ പിടിച്ച് അങ്ങ് പോവാം...
പുറത്തേക്ക് ഇറങ്ങി കുറച്ച് നേരം വെയിറ്റ് ചെയ്തപ്പോൾ തന്നെ ഒരു ഓട്ടോ കിട്ടി..
അതിൽ നേരെ അതിഥിയുടെ വീട്ടിലേക്ക് പുറപ്പെട്ടു...
ഗേറ്റിനു മുന്നിൽ ഇറങ്ങി ഞാൻ ബൈക്കിലേക്ക് കയറിയതും ഫോൺ റിംഗ് ചെയ്തു...
എടുത്ത് നോക്കിയപ്പോൾ അമ്മ ആയിരുന്നു...
"ഹലോ അമ്മെ..."
"നീ പോയിട്ട് ഒരാഴ്ച ആയില്ലെടാ... ഇത് വരെ ഒന്ന് വിളിക്കാൻ തോന്നിയോ നിനക്ക്.."
"അത് അമ്മെ.. ഞാൻ.. ഓഫീസിലെ കാര്യങ്ങളും ഒക്കെ ആയി തിരക്കിൽ ആയിപോയി..."
"ഹും.. അത് വിട്.. അമ്മാവൻ വിളിച്ചിരുന്നു എന്നെ.. നിന്നെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്നോ എന്തൊക്കെയോ പറഞ്ഞു... നീ ഏതായാലും ഒന്ന് തിരിച്ച് വിളിച്ചേക്ക്.. ആതു മോളുടെ കാര്യം ചോദിക്കാൻ ആവും.."
"ഞാൻ വിളിക്കാം അമ്മെ.."
"അവളുടെ കോളേജ് നിൻ്റെ അടുത്ത് ആണോടാ..??"
"ആണ് അമ്മെ.. ഇവിടെ അടുത്താണ്.."
"ഹും.. നീ വല്ലതും കഴിച്ചോ..??"
"ഇല്ലമ്മെ.. ദേ കഴിക്കാൻ പോവാണു.."
"ഹും ശരി.. പോയി ഭക്ഷണം കഴിച്ചോ എന്നാ..."
"ശരി അമ്മെ.. അച്ഛനോടും ചെട്ടനോടും
💬 Comments
View all comments