Chapter Title : Soul Mates 8 [Rahul RK]
പറഞ്ഞേക്ക്.."
"ഹും.."
അങ്ങനെ അമ്മയോട് സംസാരിച്ച് കഴിഞ്ഞപ്പോൾ വയറ്റിൽ വിശപ്പിൻ്റെ വിളി വന്നു തുടങ്ങി...
രാവിലെ തന്നെ മര്യാദക്ക് ഭക്ഷണം കഴിച്ചിട്ടില്ല..
അതും പോരാഞ്ഞിട്ട് ഇന്നാണെങ്കിൽ മുഴുവൻ ഓട്ടവും പ്രശ്നങ്ങളും ടെൻഷനും...
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് ഹോട്ടലിലേക്ക് വിട്ടു...
ഒരു ബിരിയാണി ഓർഡർ ചെയ്ത് അതിനു വെയിറ്റ് ചെയ്ത് ഇരിക്കുമ്പോൾ ആണ് ഫോണിൽ ആതിരയുടെ മെസ്സേജ് വന്നത്...
"ഹായ്.."
"പറ.."
"ഞാൻ ഇന്ന് സന്ധ്യയെ കണ്ടു.."
"എന്നിട്ട് നീ അന്വേഷിച്ച് നോക്കിയോ..??"
"ഞാൻ അല്ല.. അവളാണ് എന്നെ ഇങ്ങോട്ട് അന്വേഷിച്ച് വന്നത്.."
"മനസ്സിലായില്ല.."
"വിനോദിൻ്റെ കസിൻ അല്ലേ എന്ന് ചോദിച്ച് അവളാണ് എൻ്റെ ക്ലാസിലേക്ക് വന്നത്..."
"എന്നിട്ട്..??"
"എന്നിട്ടെന്താ.. നിന്നെ പറ്റി കുറെ കാര്യങ്ങളും മറ്റും ഒക്കെ ചോദിച്ചു.."
"എന്ത് കാര്യങ്ങള്..??"
"അസ് യൂഷ്വൽ... നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോ.. മുൻപ് ഉണ്ടായിരുന്നോ... ഫാമിലി ഒക്കെ എങ്ങനെ.. നിൻ്റെ സ്വഭാവം എങ്ങനെ..ചൂടൻ ആണോ.. നിൻ്റെ ജോലി എന്താ.. അങ്ങനെ അങ്ങനെ..."
"എന്നിട്ട് നീ ഇതിനൊക്കെ എന്ത് മറുപടി പറഞ്ഞു.."
"ഞാൻ സത്യം അങ്ങ് പറഞ്ഞു..."
"അല്ല അവള് എന്തിനാ ഇതൊക്കെ അന്വേഷിക്കുന്നത്.."
"അയ്യടാ.. അറിയാത്ത പോലെ.. എടാ അവൾക്ക് നിന്നെ ഇഷ്ടമാണ് എന്ന്..."
"പിന്നെ അത് അവള് മാത്രം തീരുമാനിച്ചാൽ മതിയോ..??"
"കള്ളൻ.. പിടിച്ചപ്പോൾ പുളിങ്കൊമ്പ് തന്നെ നോക്കി പിടിച്ചല്ലെ... ഒറ്റ മോളാ.. പൂത്ത പണവും ഉണ്ട്.. നീ ഒന്ന് ആഞ്ഞ് പിടിച്ചാൽ മൊത്തം ഇങ്ങ് പോരും..."
"ഒന്ന് പോടി.. ഞാൻ ഇപ്പൊ അതിനൊന്നും ഉള്ള ഒരു മൂഡിൽ അല്ല.. പിന്നെ എൻ്റെ സങ്കൽപ്പത്തിൽ ഉള്ള ഒരു കുട്ടി അവളെ പോലെ ഒന്നും അല്ല..."
"ഓഹോ.. പിന്നെ ആരാണാവോ മോൻ്റെ സങ്കൽപ്പത്തിൽ ഉള്ള കുട്ടി.. അന്ന് തിയേറ്ററിൽ വച്ച് കണ്ട കുട്ടി ആണോ..??"
"അല്ല എന്ന് ഞാൻ തീർത്ത് പറയുന്നില്ല.. പക്ഷേ ഏറെ കുറെ..."
"ഹും..ഹും.. മനസ്സിലാകുന്നുണ്ട് മോനെ.."
"നിൻ്റെ അച്ഛൻ നിന്നെ വിളിച്ചിരുന്നോ..??"
"ഇല്ല.. എന്താ..??"
"എന്നെ വിളിച്ചിരുന്നു.. എനിക്ക് ഫോൺ എടുക്കാൻ പറ്റിയില്ല.. തിരിച്ച് വിളിക്കണം.. ഞാൻ പറഞ്ഞു കൊടുക്കട്ടെ മോളുടെ ലീലാ വിലാസങ്ങൾ.."
"ഇത് ചതിയാണ് കേട്ടോ.. നീ പറയില്ല എന്ന് പറഞ്ഞിട്ട് അല്ലേ ഞാൻ ഇത്രേം വിവരങ്ങൾ ഒക്കെ ചോർത്തി തന്നത്.. എന്നിട്ടിപോ കാലു മാറുന്നോ..??"
"ഹും തൽക്കാലം പറയുന്നില്ല.. നിന്നെ എനിക്ക് ഭാവിയിലും ആവശ്യം ഉണ്ട്.. അപോ ശരി.. ഞാൻ ഫുഡ് കഴിക്കട്ടെ.."
💬 Comments
View all comments