0%

Chapter Title : Soul Mates 8 [Rahul RK]

Author : Kambikathakal Read All Parts 572

"ഹും ശരി..."

അങ്ങനെ ഞാൻ ഫോൺ മാറ്റി വച്ചു..

അപ്പോഴേക്കും ബിരിയാണിയും എത്തി..

ചെന്നൈയില് ഓരോ ഹോട്ടലിലെ ബിരിയാണിക്ക് ഓരോ സ്വാദ് ആണ്..

എല്ലായിടത്തും അങ്ങനെ തന്നെ ആണ്.. പക്ഷേ ഇവിടെ അത് വേഗം മനസ്സിലാവുന്നുണ്ട്...

നമ്മുടെ നാട്ടിലെ പോലെ അല്ല.. ഇവിടെ എല്ലാ ഹോട്ടലിലും ബിരിയാണിയുടെ കൂടെ മുട്ടയും വഴുതനങ്ങ കൊണ്ടുള്ള ഒരു ഗ്രേവിയും ഉള്ളി തൈരും ഉണ്ടാകും...

വിലക്ക് അനുസരിച്ച് ക്വലിറ്റിയിലും മാറ്റം ഉണ്ടാകും...

അങ്ങനെ ഭക്ഷണം കഴിക്കൽ കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോവാൻ തയ്യാറായി..

മുറിയിൽ എത്തിയിട്ട് വേണം അമ്മാവനെ വിളിക്കാൻ..

ഇപ്പൊ ഓഫീസിൽ പോവണ്ടാത്തത് കൊണ്ട് ഇഷ്ടം പോലെ ഫ്രീ ടൈം ഉണ്ടല്ലോ.. അത് കൊണ്ട് ഞാൻ ഫ്രീലാൻസ് ആയിട്ട് കുറച്ച് പ്രോജക്ടുകൾ ഒപ്പിച്ചിരുന്നു..

അങ്ങനെ ഞാൻ അപ്പാർട്ട്മെൻ്റിൽ എത്തി..

താഴെ ബൈക്ക് പാർക്ക് ചെയ്ത് മുകളിൽ എത്തി ഫ്ലാറ്റ് തുറക്കാൻ പോയപ്പോൾ ആണ് ഒപ്പോസിറ്റ് ഫ്ലാറ്റിൽ ഉള്ള പിള്ള ചേട്ടൻ അങ്ങോട്ട് വന്നത്...

"വിനോദ്.."

"ഹ.. പിള്ള ചേട്ടാ..."

"നിന്നെ അന്വേഷിച്ച് ഇവിടെ ആരൊക്കെയോ വന്നിരുന്നു എന്ന് സുമ പറഞ്ഞു..."

"എന്നെ അന്വേഷിച്ച് ഇവിടെ ആര് വരാനാ..??"

"അതറിയില്ല... പക്ഷേ വിനോദ് കുമാർ ഇവിടെ അല്ലേ താമസിക്കുന്നത്.. എങ്ങോട്ടാ പോയത്.. എപ്പോ വരും എന്നൊക്കെ ചോദിച്ച് ഒന്ന് രണ്ട് തമിഴന്മാർ വന്നിരുന്നു എന്ന് സുമ പറഞ്ഞു..."

"ഹും.. കൂട്ടുകാർ ആരെങ്കിലും ആകും ചേട്ടാ.."

"ഹും.. ശരി എന്നാല്.."

അങ്ങനെ പുള്ളി താഴോട്ടും ഞാൻ ഫ്ലാറ്റിൻ്റെ അകത്തേക്കും കയറി..

ഫ്ലാറ്റിലെ ക്ലീനിംഗ് ലേഡി ആണ് സുമ ചേച്ചി..

എന്നാലും എന്നെ അന്വേഷിച്ച് ആര് വരാനാ ഇവിടെ...

കൂട്ടുകാർ എന്ന് പറയാൻ അങ്ങനെ ആരും ഇല്ലല്ലോ..

ഉളളവർ ഒക്കെ എന്നെ വിളിച്ചിട്ട് അല്ലേ വരൂ...

ആരെങ്കിലും ആകട്ടെ.. ആവശ്യക്കാർ ആണെങ്കിൽ ഇനിയും വരുമല്ലോ...

അങ്ങനെ ഞാൻ ഫോൺ എടുത്ത് അമ്മാവനെ വിളിക്കാൻ തീരുമാനിച്ചു...

"ഹലോ മോനെ.."

"അമ്മാവൻ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു..."

"ഞാൻ വെറുതെ വിളിച്ചതാണ് മോനെ.. ആതുമോൾ ടെ കാര്യങ്ങളും കൂടി അറിയണം.. അവളെ നിൻ്റെ അമായി എന്നും വിളിക്കാറുണ്ട്.. എന്നാലും നിൻ്റെ ഒരു കണ്ണ് അവളുടെ മേലെ വേണം കേട്ടോ.."

"അത് പിന്നെ പറയണോ അമ്മാവാ.. ഞാൻ നോക്കി കോളാം.."

"അത് മതി.. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം എന്താണ് എന്ന് വെച്ചാൽ.. ആതുവിന് ഒരു കല്യാണ കാര്യം ഇങ്ങനെ ശരിയായി വരുന്നുണ്ട്...

💬 Comments

View all comments