0%

Chapter Title : Soul Mates 9 [Rahul RK]

Author : Rahul RK Read All Parts 404

ചെറിയച്ചൻ്റെ ഓർഡർ..

അങ്ങനെ ഉള്ളപ്പോൾ അങ്ങേരുടെ മുന്നിലേക്കോ അങ്ങേരുടെ ആളുകളുടെ മുന്നിലേക്കോ ചെല്ലാൻ പറ്റില്ലല്ലോ...

എന്തായാലും എങ്ങനെ എങ്കിലും ഒക്കെ ഒരു വഴി കണ്ടു പിടിക്കണം..
ഇനി ഒരു വഴിയും കിട്ടിയില്ലെങ്കിൽ സന്ധ്യ വഴി തന്നെ ശ്രമിച്ച് നോക്കേണ്ടി വരും...

പക്ഷേ അവളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ലല്ലോ...

എന്നാലും എന്ത് കണ്ടിട്ടാവും ആ പെണ്ണ് കയറി എന്നെ പ്രേമിച്ചത്...
ഇത് മുൻപ് ഒന്നും പതിവില്ലാത്ത ത് ആണലോ...

കോളേജിൽ ഒക്കെ പഠിക്കുമ്പോൾ നമ്മളെ ആരെങ്കിലും ഒന്ന് പ്രേമിച്ച് കിട്ടിയാൽ മതി എന്നെ ഒള്ളു...

ഇപ്പൊ നമുക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഒക്കെ വന്നപ്പോ നമ്മുടെ ഇഷ്ടത്തിന് മാച്ച് ആവാത്തവർ ആണ് വന്ന് പോവുന്നവർ എല്ലാം...

ഇടയ്ക്ക് ട്രയിൻ ഒന്ന് സ്ലോ ആയി...

സിഗ്നൽ ആണെന്ന് തോന്നുന്നു...

കാരണം ഇവിടെ വേറെ സ്റ്റേഷൻ ഒന്നും കാണാൻ ഇല്ല...

ഇനി ആരെങ്കിലും ചെയിൻ വലിച്ച് കാണുമോ..??

ഏയ്.. എന്നെ പോലെ ഈ നേരത്ത് ആരു ഉണർന്നിരിക്കാനാ... നേരം 4.45 ആയല്ലോ..

അപ്പോ ചിലപ്പോ ആളുകൾ ഉണർന്നു കാണും...

ഏതായാലും ഇവിടെ ആതിര ഉൾപ്പടെ എല്ലാവരും നല്ല ഉറക്കമാണ്...

എനിക്ക് ഒപ്പോസിറ്റ് സൈഡിലേക്ക് ചെരിഞ്ഞാണ് അവള് കിടക്കുന്നത്..

ഇപ്പോഴും പുതപ്പ് അവളുടെ ശരീരത്തിൽ നിന്ന് മാറി ആണ് കിടക്കുന്നത്...

ഇവൾ എന്താ ഇത് വച്ച് കാണിക്കുന്നത്..

ബോംബ് പൊട്ടിയാൽ പോലും അറിയില്ല.. അമ്മാതിരി ഉറക്കം ആണ്..

കൂർക്കം വലിക്കുന്നുണ്ടോ..?? ഏയ് ഇല്ല..

ഞാൻ പുതപ്പെടുത്ത് നേരെ പുതപ്പിച്ചതും അവളുടെ തോളിൽ നിന്ന് മാറി കിടക്കുന്ന ചുരിദാറിൻ്റെ കൈക്ക് ഇടയിലൂടെ ഞാൻ അവളുടെ പുറത്ത് ഉള്ള ആ പാട് കണ്ടു...

എൻ്റെ ഓർമകൾ പതിനാറു വർഷം പുറകിലേക്ക് പോയി.....

???????

അന്ന് ഞാൻ അഞ്ചാം ക്ലാസിലും ആതിര നാലാം ക്ലാസിലും പഠിക്കുന്നു...

(തുടരും.....)

💬 Comments

View all comments