Chapter Title : Soul Mates [Rahul RK]
ആണ് നോക്കുന്നത്... ആ പെൺകുട്ടി ആണെങ്കിൽ സൈഡിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്നു...
എനിക്കാണെങ്കിൽ അവളെ ഒന്ന് പരിചയപ്പെടാനും ഒന്ന് മിണ്ടാനും വല്ലാത്ത ആകാംഷ തോന്നി... പക്ഷേ മുന്നിൽ ഇരിക്കുന്ന ആൾ അൽപ്പം ചൂടൻ ആണെന്ന് തോന്നുന്നു... എന്നാലും ധൈര്യം സംഭരിച്ച് ഞാൻ അവളോട് സംസാരിച്ച് തുടങ്ങി..
"ഹായ്... എന്താ... പേര്...??"
എൻ്റെ ചോദ്യം കേട്ട് അവള് നോട്ടം എൻ്റെ നേരെ ആക്കി എന്താ എന്ന അർത്ഥത്തിൽ മൂളി...
"അല്ല പേര്..."
"ആരുടെ പേര്..??"
"കുട്ടീടെ പേര്..."
അത് കേട്ടതും അവള് മുന്നിൽ ഇരിക്കുന്ന ആളെ നോക്കി പറഞ്ഞു..
"ശങ്കരൻ മാമാ.. ഇയാളെ ഇവിടെ തന്നെ ഇറക്കി വിട്ടോളൂ..."
അത് കേട്ടതും അയാള് എൻ്റെ നേരെ തിരിഞ്ഞു....
"വേണ്ട.. വേണ്ട.. ഞാൻ ഇനി ഒന്നും ചോദിക്കില്ല.. ദേ കുറച്ചൂടെ പോയാൽ എൻ്റെ വീടായി..."
അത് കേട്ടപ്പോൾ അയാള് പിന്നെയും മുന്നിലേക്ക് തന്നെ തിരിഞ്ഞു... നോക്കിയപ്പോൾ അവള് വീണ്ടും പുറത്തേക്ക് നോക്കി ഇരിക്കുന്നു...
ഹോ ഇവര് ഫാമിലിയയിട്ട് മുൻകോപം ഉളളവർ ആണെന്ന് തോന്നുന്നു...
പിന്നെ ദാനം കിട്ടിയ പശുവിൻ്റെ വായിലെ പല്ല് എണ്ണി നോക്കേണ്ട കാര്യം ഇല്ലല്ലോ.. ഈ ലിഫ്റ്റ് കിട്ടിയത് തന്നെ വലിയ ഭാഗ്യമാണ്...
കുറച്ച് ദൂരം കൂടി പോയതും എൻ്റെ വീട് എത്തി...
കാറിൽ നിന്ന് ഇറങ്ങുമ്പോഴും ഞാൻ അവളെ ശ്രദ്ധിച്ചു.. അവള് ഒന്ന് നോക്കിയത് പോലും ഇല്ല...
ഗേറ്റ് തുറന്ന് അകത്ത് കയറി കോളിംഗ് ബൽ അടിച്ചു.. അധികം വൈകാതെ എന്ന് പറഞ്ഞ് കൂടാ ഒന്ന് രണ്ട് തവണ ബെൽ അടിച്ചപ്പോൾ അച്ഛനും അമ്മയും വന്ന്
💬 Comments
View all comments