Chapter Title : Soul Mates [Rahul RK]
വാതിൽ തുറന്നു...
"ഹാ നീ എന്താടാ ഇത്ര വൈകിയത്.. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയില്ല അപ്പോ ഞങൾ കരുതി നീ ഇനി ഇന്ന് വരില്ല എന്ന്..."
"ഓഫീസിലെ തിരക്ക് കൊണ്ട് ഇറങ്ങാൻ വൈകി അച്ഛാ.. ഫോൺ ആണെങ്കിൽ ചാർജ് തീർന്നു ഓഫായി പോയി..."
"അല്ല നീ എങ്ങനാ വന്നെ..??"
"ഒരു ലിഫ്റ്റ് കിട്ടി അമ്മെ.."
"ഹും ശരി.. ബാക്കി ഒക്കെ നാളെ പറയാം പോയി കിടക്കാൻ നോക്ക്.."
ഫ്രഷായി ഡ്രസ്സ് മാറി ഫോൺ ചാർജിൽ ഇട്ട് ബെഡ്ഡിൽ വന്ന് കിടന്നു...
പക്ഷേ ഇപ്പോഴും മനസ്സ് മുഴുവൻ അവളാണ്... ആ കാറിൽ ഞാൻ കണ്ട സുന്ദരി...
നല്ല ക്ഷീണം ഉള്ളത് കൊണ്ട് അധികം സ്വപ്നങ്ങൾ കാണുന്നതിന് മുന്നേ ഞാൻ ഉറക്കത്തിലേക്ക് വീണു...
?????????
എൻ്റെ പേര് വിനോദ്.. ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനിയിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു.. വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഒരു അനിയത്തി അമൃത അമ്മു എന്ന് വിളിക്കും പിന്നെ ഒരു ചേട്ടൻ പേര് വിവേക്...
ഇത്രയും ഒക്കെ ആണ് എന്നെ പറ്റി പൊതുവേ പറയാൻ ഉള്ളത്.. ബാക്കി ഒക്കെ വഴിയേ നിങ്ങൾക്ക് മനസ്സിലായിക്കോളും....
?????????
പിറ്റേന്ന് രാവിലെ ഒരു മൂളിപ്പാട്ട് കേട്ടാണ് ഞാൻ ഉണർന്നത്...
കണ്ണ് തുറന്ന് നോക്കിയപ്പോൾ അനിയത്തി അമ്മുവാണ്...
"നീ എന്താടി ഇവിടെ..??"
"ഹ.. എണീട്ടോ..?? എൻ്റെ റൂമിൽ ടാപ്പ് വർക്ക് ചെയ്യുന്നില്ല.. അതോണ്ട് ഞാൻ ഇപ്പോ ചേട്ടൻ്റെ മുറിയിലാണ് കുളിക്കാറു..."
"ഹൊ.. നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയോ..??"
"എന്താ..??"
"ഒന്നില്ല..."
"ഹും.. ചേട്ടൻ ഒരുങ്ങുന്നില്ലെ..?? കല്യാണത്തിന് പൊണ്ടെ..??"
"ഹാ..
💬 Comments
View all comments