Chapter Title : Soul Mates [Rahul RK]
വേണം.. ഇന്നലെ ചെല്ലാതത്തിന് തന്നെ എല്ലാരും കലിപ്പിൽ ആകും..."
ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി.. അത്യാവശ്യം നന്നായി തന്നെ അണിഞ്ഞൊരുങ്ങി..
ചേച്ചീടെ കൂട്ടുകാരൊക്കെ വരില്ലേ.. ആരേലും ഒക്കെ മനസ്സിന് പിടിച്ചവർ ഉണ്ടെങ്കിൽ വളക്കാൻ നോക്കാലോ...
അക്കാര്യം ആലോചിച്ചപ്പോൾ ആണ് പെട്ടന്ന് അവളുടെ മുഖം മനസ്സിലേക്ക് വന്നത്... ഇനിയും കളിച്ച് നിന്നാൽ നേരം വൈകും എന്നുള്ളത് കൊണ്ട് വേഗം റെഡിയായി ഇറങ്ങി...
സഞ്ജുവിൻ്റെ വീട്ടിൽ വലിയ ആഘോഷങ്ങൾ ഒക്കെ ആയിരുന്നു സങ്കടിപ്പിച്ചിരുന്നത്...
ഇന്നലെ എത്താത്തതിന് എല്ലാവരുടെ കയ്യിൽ നിന്നും വയറു നിറച്ച് കേൾക്കേണ്ടി വന്നു...
രാത്രി ഇവിടെ ഒരു റിസപ്ഷനും പാർട്ടിയും ഒക്കെ ഒരുക്കിയിട്ടുണ്ട്.. സഞ്ജന ചേച്ചി ഭയങ്കര ഹാപ്പിയാണ്.. അറേഞ്ച് മാര്യേജ് ആണെങ്കിലും ചേച്ചിക്ക് വളരെ ഇഷ്ടപ്പെട്ട മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ തന്നെ ആയിരുന്നു...
അധികം വൈകാതെ തന്നെ ഞങൾ കല്യാണ തിരക്കുകളിൽ മുഴുകാൻ തുടങ്ങി.. സദ്യ വിളമ്പലും പാചകവും അലങ്കാരവും ഒക്കെ ആയി കല്യാണം അടിച്ച് പൊളിച്ചു...
അവസാനം സഞ്ജുവിൻ്റെ അലിയനെയും പരിചയപ്പെട്ട് സ്റ്റേജിൽ കയറി ഞങൾ ടീം ആയി ഓരോ ഫോട്ടോയും എടുത്തു...
ഞങ്ങളുടെ തന്നെ കൂട്ടുകാരനും നാട്ടിൽ സ്റ്റുഡിയോ നടത്തുന്നതും ആയ കണ്ണൻ ആയിരുന്നു കല്യാണത്തിൻ്റെ ഫോട്ടോഗ്രാഫി വർക്കുകൾ ഏറ്റിരുന്നത്..
വൈകുന്നേരം തിരക്കൊക്കെ തീർന്ന് ഞങൾ കൂട്ടുകാർ എല്ലാവരും അടുത്തുള്ള പാറ കെട്ടിന് മുകളിൽ വെറുതെ ഓരോന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു...
പാർട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.. ഞാൻ കണ്ണൻ്റെ കയ്യിൽ നിന്ന് കാമറ വാങ്ങി അതിൽ ഓരോ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു...
"എടാ സഞ്ജു.. ഇവൻ നിൻ്റെ ചേച്ചിയേം അളിയനേം
💬 Comments
View all comments