Chapter Title : സ്പർശം 2 [ദൂതൻ]
അവൾ ചിരിച്ചു. എന്നിട്ട് എന്നെ നോക്കി തലയിട്ടിക്കൊണ്ട് മ്മ്മ്മ്മ്മ്മ്മ്മ് എന്ന് മൂളി.
അല്ല ഞാൻ ശെരിക്കും പറഞ്ഞതാ.
അതെന്താ ഇതിനു മുൻപ് ആരുടെയെങ്കിലും കയ്യിൽ നിന്നും അടി കിട്ടിയിട്ടുണ്ടോ?..
ഏയ്യ് അങ്ങനെ അല്ല...
പിന്നെ എങ്ങനെയാ.? അടികിട്ടാണ്ട് എങ്ങനെ പറയാൻ പറ്റും അടി കിട്ടുമെന്ന്?.
അത് ഞാൻ കുറെ ന്യൂസ് ഒക്കെ കേട്ടിട്ടുണ്ട് ബസിലും ട്രെയിനിലും ഒക്കെ നടക്കുന്നത്.
എന്ത് നടക്കുന്നതെന്ന്?
അത്.........
പറ എന്താ?
അവൾ എന്നെ ഒന്നു കളിപ്പിക്കുന്ന മട്ടിൽ ചോദിച്ചു. ഇതിങ്ങനെ പോയാൽ ശെരി ആവില്ല പെണ്ണാണ് വർഗം എന്താ എപ്പഴാ എങ്ങനെയാ ഒന്നും പറയാൻ പറ്റില്ല നാറിയാൽ പിന്നെ നോക്കണ്ട ജീവിച്ചിരുന്നിട്ട് കാര്യമില്ല.
അതു പെണ്ണുങ്ങളെ ശല്ല്യം ചെയ്യുന്നതും കയറി പിടിക്കുന്നതും ഒക്കെ...
അതിന് ഇയാള് എന്നെ കയറി പിടിച്ചിട്ടൊന്നും ഇല്ലല്ലോ. തിരക്കായപ്പോ ഗതികേടുകൊണ്ട് നിക്കുന്നതല്ലേ. എനിക്ക് മനസിലാവും..
അവൾ അതു പറഞ്ഞപ്പോൾ എനിക്കെന്തോ അവളോട് ഒരു റെസ്‌പെക്ട് തോന്നി. കാരണം വേറെ ഒന്നും അല്ല ഞാൻ അവളെ ഒന്നും ചെയ്യില്ല എന്ന് അവൾ വിശ്വസിക്കുന്നു.
ഞാനിതിൽ കയറേണ്ട എന്ന് വിചാരിച്ചതാ പിന്നെ വേറെ ട്രെയിൻ വരാൻ ലേറ്റ് ആവും എന്ന് വിചാരിച്ചു കയറിയതാ.
ഇയാള് പേടിക്കണ്ട ഇയാളെന്നോട് മോശമായി പെരുമാറില്ല എന്ന് എനിക്കറിയാം.
അതെങ്ങനെ.?
ഞാൻ അവരോടായി ചോദിച്ചു.
അത് അന്ന് ഇങ്ങോട്ട് വരുന്ന ദിവസം തന്നെ എനിക്ക് മനസിലായതാ. പൊതുവെ അങ്ങനെ ഒരു അവസരത്തിൽ ഒട്ടുമിക്ക ആളുകളും വേറെ പലതും കരുതി തന്നെ ആവും ചാടി കയറുക. എന്ന താൻ അങ്ങനെ അല്ലെന്ന് എനിക്ക് മനയിലായി.
ഓഹ്ഹ് ഭഗവാൻ
💬 Comments
View all comments