Chapter Title : സ്പർശം 2 [ദൂതൻ]
കണ്ടത്. ഇവളെന്താ ഈ കളിക്കുന്നത് ഞാൻ മനസ്സിൽ ആലോചിച്ചു. എന്താന്ന് അറിയാൻ വേണ്ടി ഞാൻ വണ്ടി അവളുടെ അടുത്തേക്ക് ഓടിച്ചു വളരെ പതുക്കെയാണ് ഞാൻ വണ്ടി എടുക്കുന്നത്. എന്നാൽ എന്റെ വരവ് കണ്ടതുകൊണ്ട് ആണോ എന്തോ അവൾ സ്റ്റേഷൻ ന്റെ പുറത്തേക്ക് വളരെ വേഗത്തിൽ തന്നെ നടക്കാൻ തുടങ്ങി. കുറച്ചു പതുക്കെ ആണെങ്കിലും ഞാൻ അവളുടെ അടുത്ത് വണ്ടി നിർത്തിക്കൊണ്ട് അവളോടായി ചോദിച്ചു തുടങ്ങി.
എന്താ എന്ത് പറ്റി വീട്ടിൽ പോകുന്നില്ലേ?...
ആ പോകുവാ ഞാൻ ഒരാളെ വെയിറ്റ് ചെയ്യുകയാ...
അവൾ വിക്കി വിക്കി ആണ് അത് പറഞ്ഞത്. എനിക്കെന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ഞാൻ അവളോട് വീണ്ടും ചോദിച്ചു തുടങ്ങി.
എങ്ങനെയാ പോകുന്നേ ബസ് ഇനി ഉണ്ടാവില്ല ഓട്ടോയിൽ ആണോ പോകുന്നെ അതോ വെയിറ്റ് ചെയ്യുന്ന ആള് വണ്ടിയും കൊണ്ടാണോ വരുന്നേ?....
അവിടെ സ്റ്റേഷനിൽ ഒരു രണ്ട് മൂന്ന് ഓട്ടോകൾ ഉണ്ട് അതും നോക്കിക്കൊണ്ടാണ് ഞാൻ അതു അവളോട് ചോദിച്ചത്.
അല്ല ഫ്രണ്ട് വരും?...
അതു പറയുമ്പോഴും അവൾ പതറുന്നുണ്ടായിരുന്നു ഇടക്കിടക്ക് ഫോണിൽ നോക്കി ഡയൽ ചെയ്യുന്നുമുണ്ട് എന്നാൽ കാൾ കണക്ട് ആവുന്നില്ല എന്ന് എനിക്ക് മനസിലായി.
എന്നാൽ ശെരി ഞാൻ പോട്ടെ എന്ന് പറഞ്ഞുകൊണ്ട് ഞാൻ വണ്ടി എടുത്ത് പതുക്കെ നീങ്ങി. എനിക്കെന്തോ അവളെ അവിടെ അങ്ങനെ ഒറ്റക്ക് വിട്ട് പോരാൻ ഭയങ്കര പ്രയാസം തോന്നി. ഞാൻ പോകുന്നത് ഒരു സങ്കടത്തോടുകൂടി അവൾ നോക്കുന്നത് ഞാൻ കണ്ടു. പതുക്കെ ഞാൻ വണ്ടി നിർത്തിയിട്ടു അവിടെ സൈഡ് ആക്കി നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ
💬 Comments
View all comments