Chapter Title : സ്പർശം [ദൂതൻ]
അതെ എന്ന് തലയാട്ടി.
അവിടെ എന്താ ജോലി?
ഞാൻ അവിടെ ഒരു കമ്പനിയിൽ മെയിൻന്റ്നൻസ് സൂപ്പർവൈസർ ആണ്...
ഓ ഓക്കേ..
അവൾ അതും പറഞ്ഞുകൊണ്ട് എന്തോ കാര്യമായി ആലോചിക്കാൻ തുടങ്ങി...
എനിക്കാണെങ്കിൽ അവരോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട് പക്ഷെ സംസാരിക്കാൻ പറ്റുന്നില്ല. ആരോ കഴുത്തിൽ പിടിച്ചു വെക്കുന്ന പോലെ. ആകെ ഒരു മരവിപ്പ്.
എന്താ ഇയാളുടെ പേര്.?
നവനീത്..
എന്റെ പേര് ഗായത്രി.
പെട്ടന്ന് ഞാൻ അവളുടെ കൂട്ടുകാരിയെ നോക്കികൊണ്ട് അവളുടെ പേരോ എന്ന് ആംഗ്യത്തിൽ ചോദിച്ചു....
അവളൊന്ന് ചിരിച്ചുകൊണ്ട്....
കാവ്യ....
അവളത് പറഞ്ഞു കഴിഞ്ഞു വിൻഡോയിലൂടെ പുറത്തേക്കും നോക്കി ഇരുന്നു..
ആ സമയത്താണ് ഞാൻ ശെരിക്കും ഗായത്രിയെ ശ്രെദ്ധിക്കുന്നത്. എന്താ പറയാ ശെരിക്കും ഒരു അപ്സരസു തന്നെ ആണ്. മുടിയെല്ലാം ഒതുക്കി വാർന്നു വെച്ചിട്ടുണ്ട് കയ്യിൽ ഒരു ചെറിയ കൈചെയിൻ കെട്ടിയിട്ടുണ്ട്. ആദ്യം തന്നെ ഞാൻ നോക്കിയത് നെറ്റിയിലേക്കും കഴുത്തിലേക്കും ആണ്. കല്യാണം കഴിഞ്ഞതാണോ എന്ന് ഉറപ്പിക്കണമല്ലോ.
എന്തായാലും അത് രണ്ടും ഇല്ല. അപ്പൊ കല്യാണം കഴിഞ്ഞിട്ടില്ല. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇനി അറിയേണ്ടത് വയസ് ആണ് അതിനിപ്പോ എന്താ ചെയ്യാ. അങ്ങോട്ട് ആണെങ്കിൽ ഒന്നും ചോദിക്കാനും പറ്റുന്നില്ലല്ലോ.
എന്തെങ്കിലും ഒരു ചാൻസ് സംസാരിക്കാൻ വീണു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു.
പിന്നെ ഒന്നും നോക്കിയില്ല ഇല്ലാത്ത ധൈര്യം ഉണ്ടാക്കികൊണ്ട് തന്നെ ഞാൻ ചോദിച്ചു തുടങ്ങി.
എവിടെക്കാ?.....
എന്നിട്ട് ഞാൻ അവളെ നോക്കി. പുല്ല് അവള് കെട്ടിട്ടില്ലെന്ന് തോന്നുന്നു. അതോ ഇനി കേട്ടിട്ട് കേൾക്കാത്ത പോലെ നിൽക്കുന്നതോ. വല്ലാണ്ട് ഒച്ചയിടാനും പറ്റില്ല എന്നാൽ
💬 Comments
View all comments