Chapter Title : സ്പർശം [ദൂതൻ]
പിന്നെ ഒന്നു തട്ടി വിളിച്ചു നോക്കാമെന്നു കരുതി ഞാൻ കൈ എടുത്തതും അവൾ എന്നോട് സംസാരിച്ചു.
എന്തെങ്കിലും പറഞ്ഞോ?....
അഹ്.. എവിടെ പോകുവാ?...
ഞാനും കണ്ണൂർക്ക് തന്നെയാ..
ഓഹ് സെറ്റ് അപ്പൊ അവിടെ ആണ് പരിപാടി ഇനി പടിക്കുകയാണോ എന്നാൽ ഒന്ന് ചൂണ്ടയിട്ടു നോക്കണമല്ലോ. ഈശ്വര ഡെയിലി പോയി വരേണ്ടി വരുവോ. ഞാൻ ചിന്തിച്ചു.
അവിടെയാണോ പഠിക്കുന്നത്?
അവൾ ഒന്ന് എന്നെ നോക്കി എന്നിട്ട് ചിരിച്ചു.
എന്റെ കോലം കണ്ടാൽ പഠിക്കാൻ പോകുന്ന പോലെ ഉണ്ടോ.
അവളൊരു ചോദ്യ ഭാവത്തിൽ എന്നോട് ചോദിച്ചു..
അല്ല ഞാൻ ചോദിച്ചതാ എനിക്ക് മനസ്സിൽ തോന്നി എന്തെങ്കിലും പഠിക്കുവായിരിക്കും എന്ന് അതാ അങ്ങനെ ചോദിച്ചേ.
ഞാൻ വർക്ക് ചെയ്യുവാടോ ഒരു ഷോപ്പിൽ അക്കൗണ്ടന്റ് ആയിട്ട്..
ആഹാ അപ്പൊ അങ്ങനെ ആണ് എന്നാലും വയസ് എങ്ങനെ ഇപ്പൊ ചോദിക്ക്യ ഇതിനോട്.
വർക്കിന് കയറി തുടങ്ങീട്ട് കുറെ ആയോ അതോ പോയി തുടങ്ങുന്നേ ഒള്ളോ..?
അല്ല ഇവിടെ ഇപ്പൊ ഏകദേശം ഒരു 2 വർഷത്തിൽ അധികം ആയി...
അപ്പൊ 2 വർഷം പിന്നെ എന്തായാലും പ്ലസ് 2 കഴിഞ്ഞ് ഡിഗ്രി 3 വർഷം അപ്പൊ 20 പിന്നെ ഈ 2 വർഷവും ഒരു 23 ഒക്കെ ഞാൻ മനസ്സിൽ കണ്ടു.
ഡിഗ്രി കഴിഞ്ഞിട്ടാണോ വർക്കിന് കയറിയെ?...
അല്ല ഡിഗ്രി കഴിഞ്ഞു ഞാൻ 1 വർഷം ഗ്യാപ് എടുത്തിട്ടുണ്ടായിരുന്നു. പിന്നെ 1 വർഷത്തെ ഒരു അക്കൗണ്ടിങ് കോഴ്സിനും പോയി അതു കഴിഞ്ഞാ ഞാൻ വർക്കിന് പോയി തുടങ്ങിയത്.
അവൾ പറഞ്ഞു തീർന്നപ്പോൾ ഞാൻ മനസ്സിൽ വീണ്ടും
💬 Comments
View all comments