Chapter Title : സ്പർശം [ദൂതൻ]
അവളുടെ പ്രായം കൂട്ടാൻ തുടങ്ങി. അങ്ങനെ നോക്കുമ്പോ പിന്നേം ഒരു 2 വയസു കൂടുവല്ലോ.
കണ്ണൂർ തന്നെ നിൽക്കാറാണോ അതോ ഡെയിലി പോയി വരുവോ.?
ഡെയിലി പോയി വരും അ കണ്ടിഷനില വീട്ടിൽ നിന്നും വിടുന്നത് തന്നെ.
അമ്പോ ഡെയിലി പോയി വരുകയോ അതിലും നല്ലത് ഇവിടെ അടുത്തെവിടെലും നോക്കുന്നതല്ലേ.?
ഇനി ഇപ്പൊ ഒന്നും നോക്കുന്നില്ല അല്ലേൽ തന്നെ 7 വർഷം എങ്ങാണ്ട് ആയി ജോലിക്ക് പോകുന്നു. ഇനി ഇപ്പൊ ഒരു 2 മാസം കൂടി ഞാൻ ജോലി നിർത്തുവാ..
അവരത് പറഞ്ഞപ്പോ എന്റെ കണക്കുക്കൂട്ടലുകൾ എല്ലാം തന്നെ താളം മറിഞ്ഞു ഇതിപ്പോ 25ഉം കഴിഞ്ഞ് 30 എത്തുവോ കർത്താവെ.
എങ്ങനെയാ ഇപ്പൊ കറക്റ്റ് ഡീറ്റെയിൽസ് കിട്ടുക എന്താ ചെയ്യാ ഞാൻ എന്റെ വിരലിലെ നഖം ഇങ്ങനെ കടിക്കാൻ തുടങ്ങി.
അതവൾ കാണുകയും ചെയ്തു എന്നിട്ടെന്നോട് എന്ത് പറ്റി എന്ന് ചോദിച്ചു..
ഏയ്യ് ഒന്നുമില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ കൈ വായയിൽ നിന്നും എടുത്ത് മാറ്റി..
അതാരാ കൂട്ടുകാരനാണോ?...
അവൾ വീണ്ടും ചോദിച്ചു തുടങ്ങി..
ആ അതെ..
എന്താ കൂട്ടുക്കാരൻ നല്ല ദേഷ്യത്തിലാണല്ലോ.
അതുപിന്നെ ഇത്ര വെളുപ്പിനെ തന്നെ വിളിച്ചുണർത്തി കൊണ്ടുവന്നത് കൊണ്ടാ...
എന്നാലും ഇങ്ങനെ ഒക്കെ തെറി വിളിക്കുവോ?...
അവൾ അതും പറഞ്ഞുകൊണ്ട് ഒന്ന് മുഖം തിരിച്ചു. സംഗതി അവളും അ ഫ്ലോ യിൽ അങ്ങ് പറഞ്ഞു പോയതാവും.
ആ കണ്ണചാരു പറഞ്ഞ എല്ലാ തെറിയും ഇവൾ കേട്ടിരിക്കുന്നു. ശേ.. മൈര് ഇനി ഇപ്പൊ എന്ത് പറയും.
സംഭവം മൊത്തം കെട്ടല്ലെ..
ഞാൻ ഒരു നിർവികാര
💬 Comments
View all comments