Chapter Title : സ്പർശം [ദൂതൻ]
കാണിക്കാല്ലോ..
ആ അതിന്റെ ആവശ്യം ഒന്നും ഇല്ല നമ്മൾ അതിന് ഇനിയും കാണണം എന്നൊന്നും ഇല്ലല്ലോ. ഇനി കാണുകയാണെങ്കിലും എന്നെ എന്റെ പേര് തന്നെ വിളിച്ചാമതി. അതാ നല്ലത്.
അത് പറഞ്ഞു കഴിയലും അവളുടെ ഫോൺ റിങ് ചെയ്ത് തുടങ്ങിയതും ഒരുമിച്ചായിരുന്നു...
അവൾ പതിയെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി വളരെ പതിയെ ആണ് സംസാരിക്കുന്നത്. അപ്പൊ തന്നെ എനിക്ക് സംഗതി തിരിഞ്ഞു ഇത് അതു തന്നെ കാമുകൻ. അല്ലാണ്ടിപ്പോ ഇത്ര രാവിലെ വേറെ ആരു വിളിക്കാനാ...
പിന്നെ ഞാൻ എന്റെ ഫോൺ എടുത്ത് പഴയ കുറെ സോങ്‌സ് കേട്ട് ഒന്ന് കണ്ണുകൾ കൂട്ടി ഉരുമിക്കൊണ്ട് പതിയെ മയക്കത്തിലേക് കടന്നു......
ഡാ നവീ എണീക്ക് എന്തൊരു ഉറക്കമാ ഇത്...
ആരോ എന്നെ തട്ടിവിളിക്കുന്ന പോലെ എനിക്ക് തോന്നി. എന്നാൽ തോന്നൽ അല്ല വീണ്ടും അമ്മ തന്നെ ആണ്. സമയം 9 മണി ആയിരിക്കുന്നു. ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും ഇത്ര പെട്ടെന്ന് സമയം പോയോ...
പെട്ടന്ന് ഞാൻ ഫോൺ എടുത്ത് രാധുവിന്റെ കോൾ വല്ലതും വന്നിട്ടുണ്ടോ എന്നാണ് നോക്കിയത് എത്ര നോക്കിയിട്ടും അങ്ങനെ ഒരു പേര് കോണ്ടക്റ്റിൽ കാണാതായപ്പോഴാണ് ഞാൻ ഇപ്പൊ എവിടെയാണ് നിൽക്കുന്നത് എന്ന ബോധം എന്നെ ഉണർത്തിയത്.. ഏകദേശം 1 മാസം ആയിട്ട് എന്റെ അവസ്ഥ ഇത് തന്നെ ആണ്...
അതിനെ കുറിച് കൂടുതൽ ഒന്നും പിന്നെ ഞാൻ ചിന്തിച്ചില്ല. ഓർക്കാൻ ശ്രമിക്കുന്നതിനേക്കാളും കഷ്ടമാണ് മറക്കാൻ ശ്രമിക്കുന്നത്. ശെരിക്കും ഒന്നും ചെയ്യണ്ടിരിക്കുക അതാണ് ഏറ്റവും നല്ലത് വേറെ എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആവുക...... അത്രേ ഒള്ളു..
💬 Comments
View all comments