0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 362
എന്ന 'താക്കീതിലും'. സ്നേഹത്തോടെയുള്ള ഒരു ചേർത്ത് പിടുത്തം, ലാളനയോടുള്ള ഒരു തഴുകൽ ഞാനെന്നും കൊതിച്ചിരുന്നു. വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന അമ്മുവും ചെറിയമ്മയുമായിരുന്നു ആകെയുള്ള ആശ്വാസം. എന്റെ കുട്ടിക്കാലം ജനലഴിയിലൂടെയുള്ള പുറം കാഴ്ചയിലും സ്റ്റഡി ടേബിളിലും ഒതുങ്ങി. ഷവറിലെ തണുത്ത വെള്ളത്തിലും എന്റെ ശരീരം കൂട്ടിക്കാലത്തെ ഓർമകളിൽ ചൂട്ടുപൊള്ളി. ....... കുളി കഴിഞ്ഞു പുതിയ ഡ്രെസ്സുമിട്ടു പിറന്നാളുകാരനായി ഞാൻ കോണിപ്പടികളിറങ്ങി. പാതിവഴിലേ ഞാൻ കണ്ടു ഒരേ സോഫയിൽ ഒന്നിച്ചിരിക്കുന്ന അച്ഛനുമമ്മയും. അമ്മയുടെ മടിയിൽ കുഞ്ചു, അച്ഛന്റെ കൈയ്യിൽ ദോശപ്പാത്രം, അച്ഛനവനെ കൊഞ്ജിക്കുന്നു. അമ്മയവന് ദോശ കൊടുക്കുന്നു. അവർക്കു മുമ്പിൽ നിലത്തു പടിഞ്ഞിരിക്കുന്ന ശാലു.... അച്ഛൻ മുണ്ടും, അമ്മ മുണ്ടും നേര്യേതും ഉടുത്തിരിക്കുന്നു. മുമ്പെങ്ങോ ഒന്നിച്ചമ്പലത്തിൽ പോയപ്പോഴാണ് അവരെ ഞാനീ വേഷത്തിൽ കണ്ടിട്ടുള്ളത്. കാണാത്തതെന്തോ കണ്ട പോലെ ഞാനവരെ തന്നെ നോക്കി നിന്നു. എന്നെ കണ്ട ശാലു , അവിടേക്ക് ചെല്ലാൻ കൈ കൊണ്ട് മാടി വിളിച്ചു. അനുസരണയുള്ള കുട്ടിയേപ്പോലെ ഞനവർക്കരികിലേക്ക് ചെന്നു. അവളെന്നെ പിടിച്ച് അച്ഛനും അമ്മയക്കുമിടയിലേക്ക് ഇരുത്തി. എന്തു ചെയണമെന്നറിയാതെ ഞാൻ രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. ചന്ദനത്തിൽ ഗണപതിഹോമ കരി ചേർത്ത ഒരു കുറി രണ്ടു പേരുടേയും നെറ്റിയിലുണ്ടായിരുന്നു. അവരീ കുറി പോലായിരുന്നെങ്കിലെന്ന് ഒരു വേള ഞാനാശിച്ചു പോയി...
അച്ഛന്റെ ഇടതു കൈ എന്റെ ഇടതു ചുമലിലമർന്നു. അമ്മയുടെ വലതുകൈ എൻറ മുടിയിഴയിൽ ഓടി നടക്കുന്നു. അച്ഛന്റെ കണ്ണുകളിലെ നനവ് ഞാൻ വലതു ചുമലിലറിഞ്ഞു..... ശാലു മെല്ലെ എഴുന്നേറ്റ് മോനെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു. പെയ്തൊഴിയേണ്ടത് പെയ്തൊഴിഞ്ഞോട്ടെ എന്നു നിനച്ചു കാണും. അമ്മയെന്നെ ചേർത്തു

💬 Comments

View all comments