0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 358
മെഡിസിനു പഠിക്കുന്ന അവക്ക് പിക്കാനേറെയുണ്ടെങ്കിലും ചാറ്റിംഗും കാളുമായി എന്നും മിണ്ടി പറയാറുള്ളതാണ് ആകെ ആശ്വാസം. കണ്ണൻ( എന്റെ റോയൽ എൻഫിൽഡ്), അച്ഛൻ വാങ്ങിയതാണവനെ. 83 മോഡൽ. രണ്ടു പേർക്കും ഒരേ പ്രായം. IIT യിൽ പഠിക്കുമ്പോഴാണ് പോർചിന്റെ മൂലയിൽ തുരുമ്പെടുത്തുകിടന്ന അവനെ പൊടി തട്ടി എടുക്കുന്നത്. പ്രഭേട്ടന്റെ കരവിരുതു കൂടി ആയപ്പോ അവൻ പഴയിതിലും ഉഷാർ . ഇവിടെ വന്ന് ഒരു മാസത്തിനുള്ളിൽ അച്ഛനവനെ ഇങ്ങോട്ട് കയറ്റി വിട്ടു. പഴയ കൂട്ടുകാരനോടുള്ള സ്നേഹമോ അതോ എനിക്കിനി വീട്ടിലേക്കൊരു തിരിച്ചു വരവുണ്ടാവില്ല എന്ന തോന്നലോ എന്തോ! എന്തായാലും കർണാടകവും തമിഴ്നാടും തമ്മിലുള്ള കാവേരി പ്രശ്നം കാരണം എന്റെ മടങ്ങിവരവ് അഞ്ചാറു ദിവസം വഴുകി. കോളേജ് തുറന്ന് നാലു ദിവസം കഴിഞ്ഞാ ഞാനെത്തിയത്‌. ലീവൊക്കെ രാധാ സാർ ശരിയാക്കിയിരുന്നു. വീട്ടിൽ കേറി വന്നപ്പോളെ കണ്ടു, രാധാ സാറിന്റെയും ദേവിയേച്ചിയുടെയും മുഖം കടന്നല് കുത്തിയ മാതിരി. ഇതെന്താപ്പൊ....
വരാൻ വൈകിയോണ്ടായിരിക്കും. മക്കളിലാത്ത അവരുടെ സ്നേഹം തിരിച്ചു കൊടുക്കാൻ പറ്റിയിട്ടില്ലെങ്കിലും ഇത്തിരി നേരത്തേക്കെങ്കിലും അതു നഷ്ടപ്പെടുത്തുന്നത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. രാവിലെ കോളേജിലേക്ക് ഇറങ്ങുന്നതു വരെ രണ്ടു പേരും ഒരു വാക്ക് മിണ്ടീട്ടില്ല. സാരല്ല്യ കോളേജിൽ ചെന്നിട്ട് സാറിനെ കണ്ട് സംസാരിച്ച് പ്രശ്നം സോൾവാക്കണം.കണ്ണനെ പാർക്കിംഗിൽ നിർത്തി ഞാൻ നേരെെ പോയത് സാറിന്റെ ക്യാമ്പിനിലേക്കായിരുന്നു. ഡോറു തുറന്ന് അകത്ത് കയറിയ ഞാൻ കണ്ടത് കലങ്ങിയ കണ്ണുമായ് ടേബിളിനു മുമ്പിൽ തല കുനിച്ചു നിക്കുന്ന ശാലുവിനെയും അവളെ ചീത്ത വിളിക്കുന്ന സാറിനെയുമാണ്. എന്നെ കണ്ടതും സാറെന്റെ നേരെ തിരിഞ്ഞു "വന്നല്ലോ മഹാൻ, കുറെ റാങ്കും

💬 Comments

View all comments