0%

Chapter Title : സൃഷ്ടാവ് [iraH]

Author : Kambikathakal Read All Parts 357
അവരെ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ഓരോരുത്തരായി പറഞ്ഞു തുടങ്ങി. അഞ്ചാമതായി അവളുടെ ഊഴമായിരുന്നു. അതുവരെ തല കുനിച്ചിരുന്നവൾ പെട്ടെന്ന് ചാടി എഴുന്നേറ്റ് പറഞ്ഞു തുടങ്ങി. "ഞാൻ ശാലിനി, ശാലിനി വാസുദേവൻ, അച്ഛൻ വാസുദേവൻ റെയിൽവേയിലാണ്, അമ്മ ഗിരിജ ഹൗസ് വൈഫ് , ഒറ്റ മകൾ, നാട് കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരൂർ. മൂന്നു വർഷമായി കുടുംബത്തോടൊപ്പം വാസർ പാടിയിൽ താമസം."
ഒറ്റ ശ്വാസത്തിൽ അവൾ ഇത്രയും പറഞ്ഞപ്പോഴേക്കം ക്ലാസിൽ ചിരി പൊട്ടിയിരുന്നു. അവളുടെ പറച്ചിലിന്റെ ആവേശവും മലയാളത്തിന്റെ ഉപയോഗവുമാവാം അതിനു കാരണം. അവളുടെ മട്ടും ഭാവവും കണ്ട് എനിക്കും ചിരി വന്നിരുന്നു. പക്ഷെ ഞാൻ അതു ഉള്ളിൽ അടക്കി ക്ലാസ് സൈലന്റ് ആക്കി അവളോട് ഇരിക്കാൻ പറഞ്ഞു. ഇരുന്നിട്ടും എന്നെ തന്നെ ഉറ്റു നോക്കുന്ന അവളുടെ കണ്ണുകൾ എന്നോട് കേഴുന്നുണ്ടായിരുന്നു അവൾക്കിനിയും എന്തൊക്കെയോ എന്നോട് പറയാനുണ്ടെന്ന്. എന്തായാലും അവളെ ശ്രദ്ധിക്കുന്നത് നിർത്തി ഞാൻ മറ്റുള്ളവരിലേക്ക് തിരിഞ്ഞു. മറ്റുള്ളവർ സ്വയം പരിചയപ്പെടുത്തുന്നത് കേൾക്കുമ്പോഴും എന്റെ മനസ്സ് ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ചയുടെ ഓർമയിലൂടെ ഊളിയിടുകയായിരുന്നു. അവസാനത്തെ കുട്ടിയുടെ പരിചയപ്പെടുത്തൽ കഴിയുമ്പോഴേക്കും ഹവർ കഴിഞ്ഞിരുന്നു. ഞാൻ ആരോടും ഒന്നും പറയാതെ ഇറങ്ങി നടന്നു. ............... ഞാനീ കോളേജിൽ വന്നിട്ട് അഞ്ചു മാസം കഴിഞ്ഞു. സെമസ്റ്റർ എക്സാം കഴിഞ്ഞു ദീപാവലി വെക്കേഷൻ. കണ്ണന്റെ പുറത്തുള്ള ഒരു ദീർഘ യാത്ര. അതു മാത്രമായിരുന്നു എന്റെ ചിന്ത. പണ്ടേ മനസ്സുകൊണ്ടകന്നു തുടങ്ങിയ അമ്മയും അച്ഛനും മനസ്സിൽ പ്രത്യേകിചു വികാരമൊന്നും സൃഷ്ടിക്കാത്തോണ്ട് നാട്ടിലേക്കില്ലാന്ന് ആദ്യേ തീരുമാനിച്ചതാണ്. അല്ലേങ്കിലും നാട്ടിലാകെയുള്ള കൂട്ട് ചെറിയമ്മേടെ മോള് അമ്മു മാത്രമാണ്. അവളാണെങ്കിൽ ഹോസ്റ്റലിലും.

💬 Comments

View all comments