Chapter Title : സ്റ്റെഫിയും മമ്മിയും 3 [കർണ്ണൻ]
ഒരാൻകുട്ടി ഉണ്ടാവുന്നോ അതിനെ സഭയ്ക്ക് വേണ്ടി കരുതി വയ്ക്കണം അതിന് ശേഷം ഉണ്ടാവുന്ന കുട്ടിയെ അത് ആണായാലും പെണ്ണായാലും വളർത്താം വിചിത്രമായ ആചാരം"..!!!!
മമ്മിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞ് കവിഞ്ഞു ഒഴുകുന്നത് ആൽബി
തിരിച്ചറിഞ്ഞു.....!
"കുഞ്ഞിനെ ഉപേക്ഷിക്കണം എന്ന് പറഞ്ഞു.. ഇല്ല എങ്കിൽ എങ്ങോട്ടാണ് എന്ന് വച്ചാൽ പൊയ്ക്കോളാൻ... ബെന്നി കൂടെ നില്കും എന്ന് കരുതി.. പക്ഷെ അവരുടെ വിശ്വാസങ്ങൾക്കിടയിൽ ഞാനും മോളും പോലും ബെന്നിക്ക് രണ്ടാം സ്ഥാനത് ആയിരുന്നു"...!!!
"എനിക്കതിനു കഴിയുമായിരുന്നില്ല.. പ്രസവിച്ച ആദ്യ ആഴ്ചയിൽ ചോര മണം മാറാത്ത കുഞ്ഞുമായി ഇറങ്ങേണ്ടി വന്നു.. സ്വന്തം വീട് മാത്രമായിരുന്നു മുന്നിൽ ഒരു അഭയം"..!!!!
"അപ്പന്റെയും അമ്മയുടെയും മുന്നിൽ ചെയ്ത തെറ്റെല്ലാം ഏറ്റു പറഞ്ഞു കാല് പിടിച്ച് ഞാൻ കരഞ്ഞു".!!!!
"അഭിമാനം ആയിരുന്നു അവർക്കും വലുത്.മറ്റൊരു സഭക്കാരന്റെ ചോരയെ അവർക്കു അംഗീകരിക്കാൻ കഴിയില്ല പോലും അവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു കുഞ്ഞിനെ ഉപേക്ഷിച്ചാൽ എന്നെ സ്വീകരിക്കാം എന്ന് കാരണം ഞാൻ അവരുടെ ചോരയാണെന്നു"...!!!
"അപ്പൊ എന്റെ മോളോ..
അവളെന്റെ ചോരയല്ലേ
എനിയ്ക്കവളെ ഉപേക്ഷിക്കാൻ കഴിയുമോ"..!!!
ശര വേഗത്തിൽ ആണ് മൂന്ന് ചോദ്യങ്ങൾ അൽബിക്ക് നേരെ വന്നത്..
മൗനമായി ഇരിയ്ക്കാൻ മാത്രേ ആൽബിക്ക് കഴിഞ്ഞോള്ളൂ.....!
"അന്ന് മുതൽ ഞങ്ങൾ തനിച്ച.. ആരുടെ മുന്നിലും കൈ നീട്ടാൻ നിൽക്കാതെ കഷ്ടപ്പെട്ട് ഞാൻ അവളെ വളർത്തി.. അമ്മയും മോളും അല്ല നല്ല രണ്ട് കൂട്ട്കാർ ആയിരുന്നു ഞങ്ങൾ. അവളുടെ ഒരിഷ്ടതിനും ആഗ്രഹത്തിനും ഞാൻ എതിര് നിന്നില്ല... എനിയ്ക്കതു ഒരു തരം വാശി ആയിരുന്നു"..!!!!
"മമ്മി അല്ല മോളി കുട്ടി ആയിരുന്നു ഞാനവൾക്ക്.. മോൻ
💬 Comments
View all comments