Chapter Title : സ്റ്റെഫിയും മമ്മിയും 3 [കർണ്ണൻ]
വന്നതിനു ശേഷമാണ് അവൾക്ക് ഞാൻ മമ്മി ആയത് അങ്ങനെ അവൾ വിളിച്ചു തുടങ്ങിയത്.. എന്നും അടിയുണ്ടാക്കും വാശിക്ക് ഒരിഞ്ച് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കൊടുക്കില്ല. പക്ഷെ അതൊക്കെ കുറച്ച് സമയത്തേയ്ക്ക് മാത്രമേ ഉണ്ടാകു. ഉണ്ണണമെങ്കിലും ഉറങ്ങാണമെങ്കിലും എനിയ്ക്കവളും അവൾക്ക് ഞാനും കൂട്ട് വേണം"..!!!!
ഒരു നെടുവീർപ്പോടെ മമ്മി പറഞ്ഞു നിർത്തി.....!
"അപ്പോ സ്റ്റെഫിയുടെ പപ്പാ"..!!!!
"ഉണ്ടാവും എവിടെയെങ്കിലും. ചിലപ്പോ മരിച്ചും കാണും.. അന്ന് എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയതിൽ പിന്നെ ഞാൻ ആരെയും തിരക്കാൻ പോയിട്ടില്ല"...!!!
"സ്റ്റെഫി ചോദിച്ചിട്ടില്ല"..!!!!
"മ്മ്... അവൾ ജനിച്ചു കുറച്ച് നാൾ കഴിഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞു.. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട"..!!!!
"ആൽബി"...!!!
വളരെ ആർദ്രമായിരുന്നു മമ്മിയുടെ ആ വിളി.....!
"ആഹ് "..!!!
"ഞാൻ അങ്ങനെ പറഞ്ഞത് മോന് വിഷമായോ. "..!!!!
"എന്ത് "...!!!!
"നീ ആരോരും ഇല്ലാത്തവനായതു കൊണ്ടാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞത് "..!!!!
"അതിന് ഞാൻ എന്തിനാ വിഷമിയ്ക്കുന്നത്..അത് സത്യം തന്നെയല്ലേ.. ഞാൻ ആരും ഇല്ലാത്തവനായിരുന്നിലെ..പക്ഷെ ഇപ്പൊ അങ്ങനെ അല്ലല്ലോ എനിയ്ക്ക് സ്റ്റെഫി ഉണ്ട് മമ്മി ഉണ്ട്."..!!!!
"വേറെ ഒന്നും കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഇപ്പൊ നിങ്ങളുടെ ലൈഫിൽ ഏതൊരു തീരുമാനത്തിന് നിങ്ങൾ മാത്രം മതി..
അവിടെ മറ്റൊരാളുടെ അഭിപ്രായമോ ഇഷ്ടങ്ങളെ ഒന്നും നിങ്ങൾ നോക്കേണ്ടതില്ല.ആരും ഒന്നും അടിച്ചേല്പിയ്ക്കാനും വരില്ല "..!!!!
"മമ്മിയ്ക്ക് മക്കളോട് ദേഷ്യം ഒന്നുവില്ല നിങ്ങളിങ്ങനെ പരസ്പരം സ്നേഹിച്ചു നടക്കുന്നത് കാണുമ്പോ സന്തോഷം മാത്രേ ഉള്ളു.. എന്നാലും ചില സമയങ്ങളിൽ നിങ്ങളുടെ രീതികൾ കാണുമ്പോ എനിയ്ക്ക് എന്റെ കഴിഞ്ഞ ആ
💬 Comments
View all comments