Chapter Title : സ്റ്റെഫിയും മമ്മിയും [കർണ്ണൻ]
അവിടെ ആകുമ്പോ റേറ്റ് കൂടും
റേറ്റ് കൂടിയാലും കുഴപ്പം ഒന്നുവില്ല.. പറഞ്ഞ സമയത്തു അങ്ങ് ചെന്നാൽ മതി.. ഇവിടെ ഈ പ്രൈവറ്റ് ഹോസ്പിറ്റലിൽ നക്കാ പിച്ച ശമ്പളവും പട്ടി പണിയും..മടുത്തു...
അല്ല സ്റ്റെഫി മാത്രേ പോകുന്നുള്ളോ... അന്ന് കണ്ടപ്പോ നിങ്ങൾ ഒരുമിച്ചാണ് പോകുന്നത് എന്ന് പറഞ്ഞിട്ട്......
മമ്മിയുടെ മെഡിക്കൽ കഴിഞ്ഞതേ ഉള്ളു വിസ സ്റ്റാമ്പ് ചെയ്തു വരാൻ സമയം എടുക്കും.. സ്റ്റെഫിയുടെ വിസ ഈ മാസം കഴിയും.... ആ ഏജൻസി തന്ന പണിയ...ഞാൻ പറഞ്ഞതാ വിസ ഒരുമിച്ചു കിട്ടുന്ന രീതിയിൽ അടിക്കണം എന്ന്.. തിരക്കിനിടയിൽ ശ്രെദ്ധിച്ചില്ല പോലും.. അതാ ഇപ്പൊ വള്ളി ആയതു...മമ്മിയുടെ വിസ വന്നിട്ട് ഒരുമിച്ചു പോകാം എന്നൊക്കെ കരുതി ഇരുന്നതാ...
മമ്മി എന്ന് പറഞ്ഞത്.....
സ്റ്റെഫിയുടെ... അല്ലാതെ ഓർഫനെജിൽ വളർന്ന എനിക്ക് എവിടുന്നാ മമ്മിയും പപ്പയും ഒക്കെ....
ഇച്ചായ....
ആൽബിയുടെ തുടയിൽ നുള്ളിക്കൊണ്ട് സ്റ്റെഫി അവളുടെ അമർഷം അറിയിച്ചു...
ഞങ്ങളുടെ മുന്നിൽ എന്തിനും തന്റേടം ഉണ്ട് പക്ഷെ ഫ്‌ളൈറ്റിൽ കയറുന്ന കാര്യം പറയുമ്പോ ഇപ്പോളും മമ്മിയുടെ മുട്ടിടിക്കും..
തുടയിൽ നുള്ളിയ സ്റ്റെഫിയുടെ കയ്യിൽ പിടുത്തം ഇട്ടുകൊണ്ട് ആൽബി പറഞ്ഞു നിർത്തി..
ഹ ഹ ഹ.......
ആൽബിയുടെ സംസാരത്തിൽ ആദിത്യൻ ചിരിച്ചു പോയി...
ഒപ്പം പുഞ്ചിരി തൂകി ആൽബിയുടെ കയ്യിൽ കൈ കോർത്തു പിടിച്ചു കൊണ്ട് സ്റ്റെഫിയും...
ക്യാബിൻ ഡോർ തുറന്നു കൊണ്ട് ഓഫീസ് സ്റ്റാഫ് ഒരു ലേഡീ നടന്നു വന്നു. കയ്യിൽ ഇരുന്ന കവർ ആദിത്യനെ ഏല്പിച്ചു മൂന്ന് പേർക്കും ഒരു പുഞ്ചിരി തൂകി തിരികെ പോയി...
കവർ തുറന്നു അത് പുറത്തെടുത്തു എല്ലാം ഓക്കേ ആണെന്ന് ഉറപ്പു വരുത്തി. ശേഷം ആൽബിക്ക് നേരെ നീട്ടി...
ദാ.. വരുന്ന ചൊവ്വ.. രാവിലെ 11 മണിക്ക് കൊച്ചിയിൽ നിന്നു ദുബായ് അവിടുന്ന് ലണ്ടൻ...
ടിക്കറ്റ് വാങ്ങി എല്ലാം ഉറപ്പു വരുത്തി അത് സ്റ്റെഫിയെ ഏല്പിച്ചു. ആൽബി വീണ്ടും ആദിത്യന് കൈ നീട്ടി...
താങ്ക്സ് മച്ചാ...
ഓക്കേ മാൻ.. അപ്പൊ ഹാപ്പി ജേർണി...
സ്റ്റെഫിയ്ക്കു കൈ നീട്ടി ആദിത്യൻ അത് പറയുമ്പോ നന്ദി അറിയിച്ചു കൊണ്ട് അവളും തിരികെ
💬 Comments
View all comments