Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]
ഐ ആം ഹരികൃഷ്ണൻ ഫ്രം കേരള….. ആൻഡ് ഐ വിൽ ബി വിത്ത് യു ഫ്രം ടുഡേ ഓൺവേർഡസ്….. ഐ വിൽ ടീച്ച് തെ സബ്ജെക്ട് ക്യാപിറ്റൽ മാർക്കറ്റ് … ആൻഡ് ഇട്സ് സ്‌ട്രുക്ചർ സൊ ലെറ്റസ് ഗെറ്റ് സ്റ്റാർട്ട്…..
അന്ന് ക്ലാസും കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് …….സാധാരണ ഒരു കോളേജ് അല്ല പഠനത്തിനു മുൻ തൂക്കം നൽകുന്ന ഒരു കോളേജ്….. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു അലമ്പും ഇല്ലാത്തെ സൈലന്റ് കോളേജ്….. കുട്ടികൾക്കണേൽ പഠിക്കാൻ മാത്രേ താല്പര്യമുള്ളൂ…….വേറെ ഒന്നിനോടും ഒരു താല്പര്യവും ഇല്ല……….
ക്ലാസ്സിലിരുന്നു ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നു പെൺകുട്ടികളും ഉണ്ടായിരുന്നു……..ഓരോ ദിവസം കഴിയുന്തോറും എല്ലാരുമായി അടുത്തു…….കളിയും ചിരിയും പഠനവുമൊക്കെയായി ഒരു മാസം കഴിഞ്ഞു……….കോളേജിൽ ഞാനൊരു സ്റ്റാറായി മാറിയ വിവരം ഞാൻ പോലും അറിയാൻ വൈകി…… മറ്റു ഡിപ്പാർട്മെന്റിലെ കുട്ടികൾ വരെ വന്ന് പരിചയപെടുന്നു…… അതിൽ കൂടുതലും പെൺ കുട്ടികൾ……. കുറച്ചു പേർ നമ്പർ ഒക്കെ ചോദിച്ചു ഞാൻ കൊടുത്തില്ല……
ആ മാസം തന്നെയായിരുന്നു കോളേജ് ഡേ
അമ്മയുടെ പാട്ട് പാടാനുള്ള കഴിവ് കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്……കോളേജ് ഡേ ഒക്കെ ഉഷാറായി നടന്നു കൊണ്ടിരുന്നു….സാധാരണ കോളേജിൽ കണ്ടു വരുന്ന മദ്യപാനം പോലുള്ളവ ഒന്നും അവിടെ കാണാനില്ല…… എന്തൂട്ട് പിള്ളേരാണോ എന്തോ….എല്ലാത്തിനും പഠിക്കണം എന്നൊരോറ്റ വിചാരമേ ഉള്ളൂ…
കുറച്ചു ഷോ ഇറക്കം എന്നുള്ള രീതിയിൽ ഞാൻ സ്റ്റേജിൽ കേറി അമീർ ഖാനെ കജോൽ നേം മനസ്സിൽ വിചാരിച്ചു ഒരു പാട്ട് അങ്ങ് കാച്ചി…
ചാൻഡ് സിഫരീഷ് ജോ കർത്താ ഹാമാരി..
ദെത്താ വോ തും
💬 Comments
View all comments