Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]
ചിരിച്ചു അവരും പോയി…..
നീ വല്ലതും അറിയുന്നുണ്ടോ നിന്റച്ഛൻ അനുഭവിക്കുന്നത്….. ഞാൻ മനസ്സ്സിൽ പറഞ്ഞവളെ നോക്കിയത്.. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി….. അവളുടെ അമ്മയെ പോലെ……..അമ്മയുടെ എല്ലാം അതെ പോലെ തന്നെ കിട്ടിയിട്ടുണ്ട്….…….
ഹെലയുടെ മുഖത്ത് നോക്കുമ്പോളാണ് എനിക്ക് കുറച്ചു ധൈര്യം കിട്ടുന്നത്…അവളുടെ അമ്മയേ പോലെ എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ചിരിക്കുന്നത് പോലെ …………..
ഹെലയെ പൊക്കി വിൻഡോയിലൂടെ പുറത്തേക്ക് ഓരോന്നൊക്കെ കാണിച്ചു….അവളെ കളിപ്പിച്ചു ഞാനും ഇരുന്നു……….
മോള് ആണോ………….ഞാൻ തിരിഞ്ഞു നോക്കിയതും മെലിഞ്ഞിട്ടൊരു പെൺകുട്ടി എന്റെ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നു ….. ഞാൻ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത്………
അതെ…… ചിരി വരത്തെ മുഖവുമായി ഞാൻ പറഞ്ഞു…….
ഞാൻ മലയാളിയാണെന്ന് ഇവർക്കെങ്ങനെ മനസ്സിലായി…….ആ എനിക്കിപ്പോ അത് ചിന്തിക്കാനല്ലേ സമയം
ആ പെൺകുട്ടി ഹെലയെ വിളിച്ചിട്ടവൾ മൈന്റ് പോലും ചെയ്യുന്നില്ല…….. എന്ത് കണ്ടിട്ടാണെന്ന് അറിയില്ല…….വിൻഡോയിൽ കൂടി പുറത്തേക്കും നോക്കി നിൽക്കുന്നുണ്ട്….
രണ്ടുമണിക്കൂർ നേരത്തെ കളിക്കൊടുവിൽ…. നിപ്പിൾബോട്ടിലിൽ നിന്നും കുറച്ചു പാലും കുടിച്ചു അവൾ വീണ്ടും ഉറക്കമായി……………
പതിനൊന്നു മണി കഴിഞ്ഞിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ…….. വിമാനത്തിൽ നിന്നിറങ്ങിയതും ലാഗേജ് വേണ്ടി കാത്തു നില്പായി ……..
ങ്ങീ………… പെണ്ണ് കീറി പൊളിക്കാൻ തുടങ്ങി…………….
ഓ…….. ഓ…….. ഓ………ഒന്നുല്ല…… ഒന്നുല്ല…..….കയ്യിലെടുത്തു അവളെ ആട്ടി…….കരച്ചിൽ മാത്രം കുറയുന്നില്ല…… ആ സമയത്ത് തന്നെ ലെഗ്ഗെജും വന്ന്….. ഒരു കൈയിൽ കരയുന്ന എന്റെ മോളേ ചേർത്തു പിടിച്ചു ഓരോ പെട്ടിയും ഇറക്കാൻ നോക്കുമ്പോഴും ശബ്ദം കൂട്ടി കരയാൻ ഹെല മറന്നില്ല…….
ഇത് കണ്ട് മുന്നിൽ നിന്ന ചേട്ടൻ എല്ലാ പെട്ടികളും ഇറക്കി വെച്ച് തന്നു…….ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും
💬 Comments
View all comments