Chapter Title : സ്റ്റോറി ഓഫ് ഹെല [അൽഗുരിതൻ]
സമയം ഉച്ചകഴിഞ്ഞു മൂന്നു മണി……….
അടുക്കുംതോറും അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം… മനസ്സിലേക്ക് മാറി മാറി വരുന്നു…… ഇതൊന്നുമറിയാതെ മടിയിൽ കിടന്നുറങ്ങുന്നെന്റെ ഹെല……...കുഞ്ഞിനൊരുമ്മയും കൊടുത്ത് ഇരുന്നു……..അവളെ നോക്കുമ്പോൾ തന്നെ ഓരോശ്വാസം തോന്നുന്നുണ്ട്………
ചേട്ടാ വണ്ടി ഒന്നോതുക്കുവോ…….
ചേട്ടാ ഇനി ഒരു രണ്ട് കിലോമീറ്റർ കൂടിയേ ഉള്ളൂ…….ചാർജ് എത്രെയി…..
7000 ആകും…..
ഞാൻ പേഴ്സിൽ നിന്നും 10000 രൂപ കൊടുത്തു……..
ഇത് കൂടുതലുണ്ടല്ലോ സാറേ………
അത് വെച്ചോ എനിക്കൊരു ഉപകാരം ചെയ്യുവോ……… ബാക്കിൽ ഉള്ള പെട്ടി ഒന്ന് ഇറക്കി വെച്ചാൽ മതി…….. എന്നിട്ട് ചേട്ടൻ പൊക്കോ ……..
അത്രോള്ളു അത് ഞാൻ ഏറ്റു……….
വണ്ടി വീണ്ടും നീങ്ങി തുടങ്ങി………..
നെഞ്ചിടിപ്പ് കൂടി…… വിയർപ്പുത്തുള്ളികൾ തലയിൽ നിന്നും ഒലിച്ചിറങ്ങി കൊണ്ടിരുന്നു……….
പഴയ മതിലിന്റെ പടിക്കെട്ട് കടന്നതും….. മിറ്റത് അച്ഛനും അമ്മയും അനിയനും കസിൻസും അവരുടെ വീട്ടുകാരും….എന്നു വേണ്ട എല്ലാരും തന്നെയുണ്ട്……..ഇന്നാനെന്താ എല്ലാരും ഇവിടെ………അതല്ലേലും അങ്ങനെനല്ലാ പന്തം പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെയായി…….
കാർ കണ്ടതും എല്ലാരുടെയും മുഖത്തു ഒരു ചിരി…..
ചിരിച്ചു കൊണ്ട് അമ്മ കാറിനടുത്തേക്ക് ഓടി വരുന്നുണ്ട്……
കാറിന്റെ ഡോർ തുറന്ന്….. ട്ടർകിയിൽ പൊതിഞ്ഞ കുഞ്ഞുമായി ഞാൻ ഇറങ്ങിയതും…… ഓടി വന്ന അമ്മ നിന്നു ആാാ മുഖത്തെ ചിരി മാഞ്ഞു……ഞാൻ എന്തോ വലിയ കുറ്റം ചെയ്‌തെന്നുള്ള തോന്നൽ എന്റെ ഉള്ളിൽ ഉടലെടുത്തു…….. ഞാൻ കുഞ്ഞിനെ നോക്കി അവൾ ഉറക്കമായിരുന്നു……..
കുഞ്ഞുമായി ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു…… അടുത്തെത്തിയതും……… അമ്മ എന്നേം കുഞ്ഞിനേം മാറി മാറി നോക്കി…… എന്താ നടക്കുന്നതെന്നറിയാതെ….അവിടെ കൂടി നിന്നവരും
💬 Comments
View all comments