0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

സിംഹം അടിമുടി ഒന്നു നോക്കി. നീ എവടാ ..മുറിയൊണ്ടോ? തൽക്കാലം ഒരു കൂട്ടുകാരന്റെ കൂടെ.. പട്ടത്ത്‌.. രാമൻ വിക്കി. ശരി. ഇത് തിരോന്തോരം. പൊന്നുതമ്പുരാന്റെ സേവകരാണ്‌ നമ്മളൊക്കെ. നാഗരുകോവിലു പോലെയല്ല. നോക്കീം കണ്ടും നിന്നാ നിനക്കു കൊള്ളാം.

താണു തൊഴുത് രാമൻ പിന് വാങ്ങി. കാലഘട്ടം നാൽപ്പത്തി അഞ്ച്... സ്വാതന്ത്ര്യത്തിന്റെ വാതിൽക്കൽ രാജ്യം. കേരളം ഉണ്ടാവാൻ പിന്നെയും സമയം. മഹാരാജാവിനെ വണങ്ങുന്നവർ തിരുവിതാം കൂറുകാർ... അതിൽ തന്നെ, കടുത്ത ഭക്തി തിരോന്തോരംകാർക്ക്... വീശുന്ന കാറ്റിന് അനുസരിച്ച് തൂറ്റുന്ന ഏതൊരു അധികാര സ്ഥാനത്തിന്റെയും ചുറ്റു വട്ടത്തിൽ ഉള്ളവന്റെ നാറിയ ദാസ്യ ഭാവം.

വിക്രമൻ പിള്ള രാമന്റെ കാര്യത്തിൽ ഒരു മേൽനോട്ടം അവൻ അറിയാതെ പതിപ്പിച്ചിരുന്നു. വേറെ കാര്യവും ഉണ്ടായിരുന്നു. പിള്ളയ്ക്ക് രണ്ട് മക്കൾ. ഇളയ ചെറുക്കൻ ചന്ദ്രശേഖരൻ സ്‌കൂളിൽ.. എങ്ങനെയും അവൻ പിഴച്ചോണ്ട്... മൂത്ത സന്തതി ലക്ഷ്മിക്കുട്ടി. സുന്ദരി.. കൊഴുത്ത പെണ്ണ്... പതിനേഴു കഴിഞ്ഞു. അവളുടെ കാര്യത്തിൽ പിള്ളയ്ക്ക് ചെറിയ വേവലാതി ഉണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല... ഭാര്യ.. പേരു കേട്ട തറവാടായ പൂമംഗലത്തെ സുഭദ്രകുഞ്ഞമ്മ. നഗരത്തിലെ മുന്തിയ തറവാട്. കളിയിക്കാവിളയിൽ നിന്നും വന്ന വിക്രമന് കിട്ടിയ സൗഭാഗ്യം. സുഭദ്രയ്ക്കും തനിക്കും ചേർന്ന ബന്ധം വേണം.പിന്നെ വല്യ കുടുംബത്തിൽ നിന്നായാൽ പെണ്ണിനെ അവരങ്ങ്‌ കൊണ്ടുപോകും. ചെല്ലക്കുട്ടി ആയതുകൊണ്ട് വിക്രമന്‌ അതു സങ്കടം, സുഭദ്രയ്ക്ക്‌ അതിലേറെയും.

രാമന്റെ കുറച്ചു പതുങ്ങി യ സ്വഭാവവും, അന്തർമുഖത്വവും കാരണം അവൻ എടുത്തു ചാടി പ്രശ്നം ഒന്നും ഉണ്ടാക്കില്ല. ജോലിക്കിടയിൽ കൊടുത്തിരുന്ന നിർദ്ദേശങ്ങൾ അവൻ വള്ളിപുള്ളി തെറ്റാതെ ശിരസാ വഹിച്ചു... അപ്പോൾ നല്ല അനുസരണശീലവും ഉണ്ട്‌.

💬 Comments

View all comments