0%

Chapter Title : സുഭദ്രയുടെ വംശം 1/3 [ഋഷി]

Author : ഋഷി Read All Parts 2.6K

കുഞ്ഞമ്മ ഒരുക്കങ്ങൾ ചെയ്തു തുടങ്ങി. ചൊവ്വാഴ്ച്ച ബ്രാഹ്മ മുഹൂർത്തത്തിൽ പത്മതീർത്ഥത്തിൽ മുങ്ങി, ശുദ്ധി വരുത്തി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന ദിവാന്റെ കുറുകേ.. കുളിച്ച് ഈറൻ മുലക്കച്ചയും, നനുത്ത തറ്റും, ഉള്ളിത്തൊലിപോലെ നേർമ്മയേറിയ ഒറ്റമുണ്ടും ധരിച്ച ഒരു കൊഴുത്ത തിളങ്ങുന്ന സുന്ദരി... മുലക്കച്ചയിൽ കൊള്ളാതെ തിങ്ങി വിങ്ങിയ കൊഴുത്ത മാറിടം... മുകളിൽ ഉയർന്നു താഴുന്ന നെഞ്ച്.... സുന്ദരമായ മുഖം... ചാട്ടുളി പോലെ ദിവാന്റെ നെഞ്ചിൽ തറഞ്ഞുകയറിയ കടക്കണ്ണു കൊണ്ടുള്ള കടാക്ഷം.. അമർന്ന വയറിലെ പൊക്കിൾ... തടിച്ച ഇടക്കെട്ട്.... തണുത്ത മിനുസമുള്ള കല്ലുകൾ... ചൂടു പിടിച്ചതു പോലെ സ്വാമിയ്ക്ക് തോന്നി... അമ്പലത്തിൽ നിന്നുള്ള മന്ത്രോച്ചാരണം അദ്ദേഹം കേട്ടില്ല... കിഴക്ക് ഉദയത്തിന്റെ ലാഞ്ഛന..... അദ്ദേഹം അറിഞ്ഞില്ല..

ഭവ്യതയോടെ, വഴി മുടക്കാതെ കുഞ്ഞമ്മ അവിടെ നിന്നു. പാവം ദിവാൻ... പരിസരം മറന്നു... എങ്കിലും യാന്ത്രികമായി നടന്ന് കോവിലിലേക്ക് പോയി. കുഞ്ഞമ്മ മന്ദഹസിച്ചു. എന്നിട്ട് തിരിച്ചു വീട്ടിലേക്ക് നടന്നു. അടുത്ത ദിവസം ഈ നാടകം തുടർന്നു. ഒരു ചെറിയ മാറ്റം. ദിവാന്റെ മുന്നിൽക്കൂടി കൊഴുത്തു വിടർന്ന ചന്തികൾ തുളുമ്പിച്ച് കുഞ്ഞമ്മ മന്ദം മന്ദം ക്ഷേത്രത്തിലേക്ക് അടിവെച്ച്‌ അടിവെച്ച്‌ നടന്നു. പുലരിയിൽ നനുത്ത തറ്റുടുത്ത ആ നിതംബ ബിംബം കണ്ട് മോഹ പരവശനായ സ്വാമി അമ്പലത്തിന്റെ കൽപ്പടവുകൾ കയറിയത് അറിഞ്ഞില്ല.... പൂജയുടെ മണിമുഴക്കം കേട്ടിട്ടില്ല.... തന്ത്രി ഇലച്ചീന്തിൽ നീട്ടിയ പ്രസാദം യാന്ത്രികമായി കൈ നീട്ടി വാങ്ങി സ്വാമി അമ്പലത്തിന്റെ പടികൾ ഇറങ്ങി.

വ്യാഴാഴ്ച സ്വാമിയുടെ കണ്ണുകൾ എന്തിനോ വേണ്ടി പരതി. പക്ഷേ നോക്കിയ ആളിനെ കണ്ടുകിട്ടിയില്ല. നിരാശനായി ശീവേലി കഴിഞ്ഞ് പ്രസാദവും വാങ്ങി കൽപ്പടികൾ ഇറങ്ങുമ്പോൾ...

💬 Comments

View all comments