Chapter Title : സുബിൻ ഒരു ലില്ലിപുട് 2 [സുബിൻ ജോണി]
ഇളയമ്മ പറഞ്ഞു.
"ഓഹ് ഞാൻ പറയാൻ വിട്ടു പോയി വരുന്ന വഴിക്ക് വിനോദിന്റെ വീട് വരെ ഒന്ന് പോയി ൾ, അവർ ശ്വേതയുടെ അഡ്മിഷന്റെ ഭാഗമായി ബാംഗ്ലൂർ വരെ പോവുന്നെന്ന്, അപ്പൊ സുബിനെ എവടെ ആകുമെന്ന് ഒരു വേവലാതി, അതാ അവിടെ വര ഒന്ന് പോയത്. എന്നോട് അവനെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാൻ പറഞ്ഞു ഞാൻ സമ്മതിച്ചില്ല ഓരോ ഒഴിവ് പറഞ്ഞു മുങ്ങി"
ഇളയച്ഛന്റെ പോക്കറ്റിൽ കിടന്നുകൊണ്ട് ഇതെല്ലാം കേട്ട് എന്റെ കിളി പോയി എന്തൊക്കയാ ഇവിടെ നടക്കുന്നത് എന്തിന ഇളയച്ഛൻ കള്ളം പറഞ്ഞത്.
അതിനു മറുപടിയെന്നോണം ഇളയമ്മ "എന്താ മനുഷ്യ നിങ്ങൾ ഈ പറയുന്നത് വന്നു വന്നു നിങ്ങൾക് മനുഷ്യത്വം തീരെ ഇല്ലാതായിപോയോ,അവനെ ഓർത്തു ഓരോ നിമിഷവും വിഷമിച്ച അവർ ജീവിക്കുന്നത്, നിങ്ങൾ നല്ല ആളു തന്നെ.അവർ അവനെ എവടെ ആകുമെന്ന പറയുന്നത്.
ഈശ്വര എന്റെ കുട്ടി. അത്ര കാര്യമാ എനിക്ക് അവനെ.ഞാൻ നോക്കിക്കോലുമായിരുന്നല്ലോ, ചെല്ല് ചെല്ല് പോയി അവനേം കൂട്ടികൊണ്ട് വന്നിട്ട് നിങ്ങൾ എന്നോട് മിണ്ടിയ മതി"ഇളയമ്മയുടെ തൊണ്ട ഇടറിയ പോലെ.
ഇത് കേട്ട് ഇളയച്ഛൻ ഒന്ന് കുലുങ്ങി ചിരിച്ചു ഒപ്പം ഞാനും ഒന്ന് കുലുങ്ങി.
"എന്റെ സൗമ്യേ നീ എന്താടി പറയുന്നേ ഞാൻ അങ്ങനെ ഒക്കെ ചെയ്യുമെന്ന് നീ കരുതുന്നുണ്ടോ അവൻ എന്റെ കൂടെ മോൻ അല്ലെ.അവനെ ഞാൻ ഇങ്ങു പൊക്കിട്ടുണ്ട് ഇനി തിരിച്ചു കൊടുക്കാനുള്ള മനസ്സും ഇല്ല."എന്നും പറഞ്ഞ് പോക്കറ്റിൽ നിന്നും എന്നെ എടുത്ത് മേശപ്പുറത്തു വെച്ചു.
പെട്ടന്ന് എന്നെ കണ്ട ഷോക്കിൽ ഇളയമ്മ മേശപ്പുറത് രണ്ടു കയ്യും വെച്ച്
💬 Comments
View all comments