Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 5 [മനോജ്]
കളിക്കുന്ന സമയതിന്റെ കുറച്ച് ഭാഗം പഠിക്കാന്‍ ചിലവാക്കിയാല്‍ എത്ര നന്നായേനെ....''
ഞാന്‍... 'നിനക്ക് സഹായിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാല്‍ മതി...''
സോണിയ... 'ശരി ഞാന്‍ സഹായിക്കാം.. പകരം എനിക്കെന്ത് കിട്ടും....''
ഞാന്‍... 'ഒരു എക്‌സ്റ്റ്രാ ചീസ് പിസാ.....''
അത് കേള്‍ക്കേണ്ട താമസം അവള്‍ സമ്മതിച്ചു... എനിക്കറിയാമായിരുന്നു അവള്‍ക്ക് പിസ വലിയ ഇഷ്ട്ടമാണെന്ന്.... സോണിയ... 'ഇപ്പോള്‍ അല്ല കുറച്ച് കഴിഞ്ഞ്....'' ഞാന്‍.... 'സമ്മതിച്ചു... പിന്നെ എന്നുള്ളത് സമ്മതിച്ചു... പക്ഷെ സഹായിക്കണം..... മറന്നു പോകരുത്....''
അതും പറഞ്ഞ് ഞാന്‍ മുറിക്ക് പുറത്തേക്ക് പോയി... കുറച്ചു നേരം താഴെ ഇരുന്ന ശേഷം ഞാന്‍ പുറത്ത് എന്റെ കൂട്ടുകാരെ കാണാന്‍ പോയി... വീട്ടില്‍ തിരിച്ച് വന്നപ്പോള്‍ 9 മണി ആയിരുന്നു... വീട്ടിലുള്ള എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു....ഞാന്‍ പുറത്തു നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വന്നിരുന്നത് അതുകൊണ്ട് ഞാന്‍ നേരെ ഞങ്ങളുടെ മുറിയിലേക്ക് പോകാനായി തിരിഞ്ഞതും അച്'ന്‍ വിളിച്ചു...
അച്'ന്‍... 'സുധീ നിനക്ക് ഭക്ഷണമൊന്നും വേണ്ടെ...''
ഞാന്‍... 'ഞാന്‍ പുറത്തു നിന്ന് കഴിച്ചു...''
അച്'ന്‍ കുറച്ച് ദേഷ്യത്തില്‍ ചേദിച്ചു....
'നിന്റെ ആ തെണ്ടി കൂട്ടുകാരുടെ കൂടെ തെണ്ടി നടന്നോ... ഭക്ഷണവും പുറത്തു നിന്ന് കഴിച്ചോ.... എപ്പോഴാണോ ഈ ചെക്കന്‍ ഒന്ന് പഠിത്തത്തില്‍ ശ്രദ്ദിക്കുക.... അവന് പഠിത്തം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ട്ടമാണു.... ''
അമ്മ... 'അതിനെന്താ.... പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെന്താ..... വല്ലപ്പോഴുമല്ലെ.... നിങ്ങളെപ്പോഴും എന്റെ പുന്നാര മോന്റെ പിന്നാലെ ആണോ...''
അച്'ന്‍... 'സരിതേ... ഒരു ദിവസമണോ... ഇതിപ്പോ എല്ലാദിവസവും പുറത്ത് നിന്നല്ലെ... ''
അമ്മ... 'അവന്‍ കുട്ടിയല്ലെ.... ഈ പ്രായത്തിലലെങ്കില്‍ പിന്നെ എപ്പോഴാ.... ഇനി അവനെ ചീത്ത പറഞ്ഞതു മതി.... ''
അമ്മ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു.... എന്നെ പതുക്കെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു....
'നീ നിന്റെ മുറിയില്‍ പോയിക്കോ.... അതൊന്നും അത്ര കാര്യമാക്കണ്ട.... അച്'ന്റെ ഒരു ശീലമല്ലെ ഇത്.... ''
സോണിയ.... 'അമ്മെ വല്ലപ്പോഴും ഞങ്ങളെയും ഇതുപോലെ ഒന്ന് സ്‌നേഹിക്കാം...''
അത് കേള്‍ക്കേണ്ട താമസം എല്ലാവരും കൂടി ചിരിച്ചു....
അച്'ന്‍... 'സരിതേ നീ ആണ് ഈ കുട്ടികളെ ചീത്തയാക്കുന്നത്....
💬 Comments
View all comments