Chapter Title : സുധിയുടെ സൗഭാഗ്യം ഭാഗം 5 [മനോജ്]
അവള് പറഞ്ഞിരുന്നു അവള് അച്'ന്റെ കൂടെ വരും എന്ന്....''
അമ്മ...'എന്നാ നീ ചായ കുടി... ഞാന് അടുക്കളയിലെ വര്ക്ക് തീര്ക്കട്ടെ... ഇനി തല്ക്കാലം ഈ ലോകത്ത് തന്നെ ഇരിക്ക്... അല്ലെങ്കില് കാപ്പി തണുത്ത് പോകും.....''
ഞാന് മനസ്സു കൊണ്ട് പറഞ്ഞു... കാപ്പീ തണുക്കുന്നെങ്കില് തണുക്കട്ടെ... അമ്മ ഇന്നെനിക്ക് തന്ന ചൂട് ഇനി ഈ ജന്മത്തില്
എന്റെ ദേഹത്തില് നിന്ന് പോകില്ല.... അപ്പോഴേക്കും അമ്മ അടുക്കളയിലേക്ക് പോയി... ഞാന് കാപ്പി കുടിക്കാന് തുടങ്ങി....
ഒരു 6:20 ആയപ്പോള് അച്'നും സോണിയയും കൂടി വീട്ടില് വന്നു.... അച്'ന് താഴത്തെ മുറിയിലേക്കും സോണിയ മുകളിലെ ഞങ്ങളുടെ മുറിയിലേക്കും പോയി... സോണിയ ഇന്ന് വലിയ സന്തോഷത്തില് ആയിരുന്നു.... അവളുടെ പോക്ക് കണ്ടപ്പോള് ഞാനും അവളുടെ പുറകെ മുറിയിലേക്ക് പോയി.... അവള് വന്നപാടെ മുറിയിലെ അവളുടെ കട്ടിലില് കയറി കിടന്നു... വാതില് അടച്ചിരുന്നില്ല... ഞാന് ചിന്തിച്ചു.... സാധാരണ മുറിയില് കയറിയാലുടന് വാതിലടക്കുന്ന ഇവള്ക്ക് ഇന്നെന്തു പറ്റി...
ഞന്... 'ഇന്നെന്തു പറ്റി വലിയ സന്തോഷത്തിലാണല്ലോ....'' ഞാന് മുറിയില് കയറിയ ഉടനെ ചോദിച്ചു...
സോണിയ... 'അതെന്താ എനിക്ക് സന്തോഷിച്ച് കൂടെ... കറുമ്പന് എന്റെ സന്തോഷം സഹിക്കുന്നില്ലെ....''
അതും പറഞ്ഞ് അവള് ചിരിക്കാന് തുടങ്ങി....
ഞാന്... 'പോടി മണ്ടിപെണ്ണെ... ഞാന് വെറുതെ ചോദിച്ചതാ.... പറയാന് താല്പര്യമില്ലെങ്കില് വേണ്ട... നീ എന്താ എന്ന് വെച്ചാ ചെയ്തോ....''
സോണിയ.... 'ഹോ... അപ്പോഴേക്കും പിണങ്ങിയോ.... എന്റെ പ്രിയ സോദരാ....''
ഞാന്.... 'നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... ഇന്ന് ഇത്ര സ്നേഹത്തോടെ.... എന്റെ പ്രിയ സോദരാ എന്നൊക്കെ....''
സോണിയ... 'എന്താ നീ എന്റെ പ്രിയ സോദരനല്ലെ...''
💬 Comments
View all comments