Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]
പാട്ടുകാരുടെ പണികളയണോ?" ഞാൻ തിരിച്ചും വച്ചു.
ജ്വാല : "ഓക്കെ അടിയൻ" അവളുടെ മുഖത്ത് ഒരു ഗൂഡമന്ദഹാസം.
ജ്വാല : "കിളവൻമ്മാർക്ക് പറ്റുന്ന പാട്ടല്ല അതാ, ദ പിടിച്ചോ ഒരെണ്ണം"
"♪ ♪ ♪ സുമംഗലീ നീ ഓർമ്മിക്കുമോ? സ്വപ്നത്തിലെങ്കിലും ഈ ഗാനം ♪ ♪ ♪ "
ഞാൻ : "എനിക്കിട്ട് താങ്ങിയതാ അല്ലേ?" അത് ശ്രദ്ധിക്കാതെ അവൾ തുടർന്നു..
ജ്വാല : "അതിരിക്കട്ടെ പുള്ളിക്കാരി ഇപ്പോൾ എന്തെടുക്കുന്നു?"
ഞാൻ : "വേറെ വിവാഹം കഴിച്ചു"
ജ്വാല : "എല്ലാം അപ്പപ്പോൾ അറിയുന്നുണ്ട്?"
ഞാൻ : "ഉം"
ജ്വാല : "പിന്നെ കണ്ടിട്ടുണ്ടോ?"
ഞാൻ : "ഇല്ല"
ജ്വാല : "കാണെണമെന്നുണ്ടോ?"
ഞാൻ : "ഇല്ല"
ജ്വാല : "നുണ"
ഞാൻ : "സത്യം"
ജ്വാല : "അങ്കിളിന്റെ സതീശൻ ഈ കഥകളൊക്കെ ഞങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു."
ഞാൻ : "ഞാൻ ഊഹിച്ചു"
ജ്വാല : "അങ്കിളിനോട് ഇതേപ്പറ്റി സൂചിപ്പിക്കരുതെന്നും പറഞ്ഞിട്ടുണ്ടായിരുന്നു"
ഞാൻ : "പക്ഷേ നീ അതു തന്നെ കുത്തിക്കുത്തി ചോദിക്കുകയും ചെയ്യുന്നു?"
ജ്വാല : "ഹ ഹ ഹ, അത് വേറൊരു വശം, അച്ഛായ്ക്കറിയില്ലല്ലോ നമ്മൾ തമ്മിലുണ്ടായ ബന്ധം?"
ഞാൻ : "ഓ അവിടൊരു പൊരുത്തക്കേട് വന്നല്ലോ?"
ജ്വാല : "എന്തോന്ന്?"
ഞാൻ : "ഈ കഥകൾ പറഞ്ഞത് നീ ബാഗ്ലൂർക്ക് വരുന്നതിന് മുമ്പായിരിക്കും?"
ജ്വാല : "അതെ"
ഞാൻ : "ഏതായാലും വന്നു കഴിഞ്ഞാണ് ബന്ധം തുടങ്ങിയത്?"
ജ്വാല : "അതെ"
ഞാൻ : "അപ്പോൾ അതുകഴിഞ്ഞ് ഈ വിഷയം പിന്നെയും ഫോണിൽ സംസാരിക്കാതെ എന്റെ പഴയ ബന്ധത്തിന്റെ കാര്യം വരുന്നില്ലല്ലോ? അപ്പോൾ എന്താണ് നിങ്ങൾ എന്നെപ്പറ്റി സംസാരിച്ചത്?"
ജ്വാല : "അത് പിന്നെ?"
ഞാൻ : "പറ"
ജ്വാല : "നിങ്ങൾക്ക് ഇവിടെ ആരെങ്കിലുമായി ബന്ധം വല്ലതും ഉണ്ടോ എന്ന്"
ഞാൻ : "ഓഹോ, അതെന്താ അവനങ്ങിനൊരു സംശയം?"
ജ്വാല : "അറിയില്ല"
ഞാൻ : "നീ എന്തു പറഞ്ഞു?"
ജ്വാല : "ഇല്ലാ എന്ന്"
ഞാൻ : "നിനക്കെങ്ങിനെ അറിയാം എനിക്ക്
💬 Comments
View all comments