Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]
മൂളിപ്പാട്ട് പാടി.
ജ്വാല : "ഓ യേശുദാസ്, വരേ വാ പോരട്ടെ" അവൾ കളിയാക്കി.
ഞാൻ മൈൻഡ് ചെയ്തില്ല.
ഞാൻ : "ഇത് കന്നഡയല്ല കുടഗ് ഭാഷയാണ്. മലായാളവും, കന്നഡയും, തുളുവും, തമിഴും ചേർന്നതാണ് കുടക് ഭാഷ"
ജ്വാല : "ഓഹോ" ഒരു ലോഡ് പുശ്ചം അവളുടെ മുഖത്ത്.
ഞാൻ : "-"മുത്തിന ഹാര"- എന്ന വിഷ്ണുവർദ്ധന്റെ സിനിമയിലേതാണ്, സുഹാസിനിയായിരുന്നു നായിക. സൂപ്പർ ഹിറ്റായിരുന്നു. ചിത്രയും, എസ്.പി.ബി യും ആണ് പാടിയിരിക്കുന്നത്."
ജ്വാല : "ബാക്കി കൂടി പാട്"
ഞാൻ : "ബാക്കി അറിയില്ല, ഹംസലേഖയാണ് വരികൾ എഴുതിയതും, ട്യൂൺ നൽകിയതും"
ജ്വാല : "ആരാണ് ഹംസലേഖ? പെണ്ണാ?"
ഞാൻ : "ഛെ അല്ല"
ജ്വാല : "പിന്നെ?"
ഞാൻ : "ആണാണ്, പാട്ടെഴുതും, അതിലും മനോഹരമായി ട്യൂൺ നൽകും, വേണമെങ്കിൽ പാടുകയും ചെയ്യും. ഒരു ശ്രീകുമാരൻ തമ്പി തന്നെ. തമിഴിലെ -"ചിന്നത്തമ്പി"- ഒക്കെ കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്തപ്പോൾ ഹംസലേഖയാണ് ട്യൂൺ നൽകിയത്"
ജ്വാല : "ഇനിയും പറ(യ്)"
ഞാൻ : "ഇത്രയൊക്കെയേ എനിക്കറിയൂ"
ജ്വാല : "എന്നാൽ പാട്"
ഞാൻ : "നീ പാട് കേൾക്കട്ടെ"
ജ്വാല : "എനിക്ക് പാടനൊന്നും അറിയില്ല"
ഞാൻ : "എന്നാലും"
ജ്വാല : "എനിക്ക് അറീല്ലെന്ന് പറഞ്ഞില്ലേ?"
ഞാൻ : "എയ് ചുമ്മാ പാടെന്നേ"
ജ്വാല : "ഞാൻ പാടും"
ഞാൻ : "ഉം പാട്"
ജ്വാല : "♪ ♪ ♪ പ്രായം നമ്മിൽ മോഹം നൽകി.... ♪ ♪ ♪ മോഹം നമ്മിൽ പ്രേമം നൽകി ♪ ♪ ♪ "
ഒരു ട്യൂണുമില്ലാതെയാണ് പാടുന്നത്. സ്വരം നല്ലതാണ് പക്ഷേ ശ്രുതി ഏഴയലത്തു കൂടി പോയിട്ടില്ല. എന്റെ സംഗീത ആസ്വാദനക്ഷമത കൂടി നശിപ്പിക്കും. എങ്കിലും അത് പറഞ്ഞില്ല, ആ കാളരാഗം അവസാനിപ്പിക്കാൻ മറ്റൊരു വിഷയം എടുത്തിട്ടു.
ഞാൻ : "എന്താ അതിനിടയിൽ ഒരു പ്രായം .."
ജ്വാല : "ഓ ചുമ്മാ, പാട്ടിഷ്ടപ്പെട്ടോ?"
ഞാൻ : "പിന്നെ എസ്. ജാനകി മാറിനിൽക്കും; എന്നാൽ ഭവതി പാടരുത്-അപേക്ഷയാണ്, മറ്റുള്ള
💬 Comments
View all comments