0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 3 [Sojan]

Author : Sojan Read All Parts 2.2K

അല്ലെങ്കിലും ഈ അച്ചായൻ സ്റ്റൈലിലുള്ള പയ്യൻമ്മാരേയല്ല എനിക്ക് നോട്ടം, നല്ല ക്ലീൻഷേവ് ചെയ്ത ചുള്ളൻമ്മാരേയാ"

ഞാൻ : "ആയിക്കോട്ടേ, നമ്മളെ വിട്ടേര്"

ജ്വാല : "അതിനാര് പിടിച്ചു"

ഞാൻ തിരിഞ്ഞു കിടന്നു.

ജ്വാല : "അപ്പോഴേക്കും കൈയ്യിൽ നിന്ന്‌ പോയോ"

ഞാൻ : "പോടീ"

ജ്വാല : "ഛെ ഇതൊക്കെ ഒരു സ്പോർട്ടസ്മാൻ സ്പിരിറ്റിൽ എടുക്കേണ്ടെ?"

ഞാൻ : "ദേ ചുമ്മാ മിണ്ടാതെ കിടക്ക് പെണ്ണേ; നമ്മുക്ക് നാളെ സൈറ്റുകൾ കാണാൻ പോകാനുള്ളതാണ്" ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

ജ്വാല : "അപ്പോൾ അങ്കിളിന് ഇത്രയും ഗഡ്സേ ഉള്ളൂ?"

"എന്റെ ഗഡ്സ് ഞാൻ കാണിച്ചു തരാമെടീ" എന്ന്‌ മനസിൽ പറഞ്ഞു.

ജ്വാല : "എങ്കിൽ ഞാൻ ഒരു സത്യം പറയട്ടെ?"

ഞാൻ : "എനിക്ക് കേൾക്കേണ്ട"

ജ്വാല : "ചുമ്മാ കേൾക്ക് മാഷേ"

ഞാൻ : "വേണ്ടാന്നേ"

ജ്വാല : "എന്നാലും പറയും"

അവൾ എന്റെ മറുപടി ഒന്നും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞു തുടങ്ങി.

ജ്വാല : "എന്റെ ഫോൺ വാങ്ങലിന് അങ്കിൾ പൈസാ തന്നപ്പോൾ തന്നെ എമിലി ചോദിച്ചു തുടങ്ങിയിരുന്നു. അങ്കിൾ ആരാണെന്ന്‌"

അവൾ ഫാനിലേയ്ക്ക് നോക്കി കിടന്നു. എന്നെ സ്പർശിക്കുന്നത് വിട്ടു.

ജ്വാല : "ഞാൻ പറഞ്ഞു അച്ഛായുടെ കൂട്ടുകാരനാണ് എന്ന്‌."

കുറച്ച് നേരം ആലോചിച്ചിട്ട്..

ജ്വാല : "പിന്നീട് അധികം ആർഭാടവും, സ്റ്റൈലും ഉള്ള ഡ്രെസുകൾ ഞാൻ ഒഴിവാക്കിയപ്പോൾ അവൾ എന്താ കാര്യം എന്ന്‌ ചോദിച്ചു. ആദ്യമൊന്നും എനിക്ക് മറുപടി ഇല്ലായിരുന്നു. പിന്നെ പിന്നെയല്ലേ ഓരോരുത്തരുടെ താൽപ്പര്യങ്ങൾ നമ്മൾ

💬 Comments

View all comments