Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 4 [Sojan]
പൊക്കാവുന്ന അത്ര കഴിച്ചാൽ പോരെ?"
ഞാൻ ഒന്നും മിണ്ടിയില്ല. ഇതിനോട് പറഞ്ഞിട്ട് കാര്യമില്ലാ എന്നറിയാം.
അവളുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി.
അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, എനിക്കൊന്നിലും താൽപ്പര്യം ഉണ്ടായിരുന്നില്ല. അവസാനം അവളും സുല്ലുപറഞ്ഞു.
"ഇന്ന് അങ്കിൾ ആകെ മൂഡോഫ് ആയി പോയല്ലേ"
"എയ് അങ്ങിനൊന്നുമില്ല, നിനക്കങ്ങിനെ തോന്നിയോ?"
"ഉം, തോന്നി, അല്ല ഞാൻ രാവിലെ കളിയാക്കിയതോടേയാണ് മൂഡോഫായത് അല്ലേ, സോറി"
"അല്ലെടാ എനിക്കെന്തോ, കാലാവസ്ഥമാറിയതിന്റേയോ എന്തൊക്കെയോ ഒരു വിമ്മിഷ്ടം, അത്രയേ ഉള്ളൂ"
"അല്ല എനിക്കറിയാം, ഞാൻ കാണിക്കുന്ന എല്ലാ തമാശും അങ്കിളിന് ദഹിക്കുന്നില്ലാ എന്ന് പക്ഷേ എന്ത് പറയാനാ പറ്റിപ്പോയി"
"അത് വിട് നീ, അടുത്ത പ്ലാൻ പറ, നാളെ രാവിലെ പോകുകയല്ലേ?"
"ആം പോകാം, പക്ഷേ എനിക്ക് കൊതി തീർന്നില്ല"
"എനിക്ക് തീർന്നു" പെട്ടെന്ന് അറിയാതെ ഞാൻ പറഞ്ഞു പോയി.
"സോറി അങ്കിളേ നല്ലൊരു ട്രിപ്പായിട്ട് ഞാൻ അങ്കിളിനെ ആകെ ... ഛെ എന്റെ നാക്കാണ് എല്ലാത്തിനും കാരണം"
"അല്ല ജ്വാലേ, ഞാൻ ചിലപ്പോൾ ചില കാര്യങ്ങളിൽ പെട്ടെന്ന് മൂഡോഫാകും, എന്നെ എന്റെ വഴിക്ക് വിട്ടാൽ മതി, ഞാൻ നോർമ്മൽ ആയിക്കോളും"
"എന്റെ പൊന്നങ്കിളേ അതൊക്കെ വിട്ടേക്ക്, ങാ ഇന്നിനി കലാപരിപാടി ഒന്നും വേണ്ട കെട്ടോ"
ഞാൻ അവളെ തുറിച്ചു നോക്കി.
"അല്ല ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, പക്ഷേ ഈ മദ്യത്തിന്റെ മണം എനിക്കത്ര പിടിക്കുന്നില്ല"
കെട്ട് വിട്ടിട്ടില്ലാത്തതിനാലും, ഭക്ഷണം ദഹിച്ച്, നാരങ്ങാവെള്ളം സിരകളിലൂടെ കടന്നു പോയാലും മാത്രമേ എനിക്കും തളർച്ച മാറുമായിരുന്നുള്ളൂ. അതിനാൽ തന്നെ എന്റെ മറുപടിയും ലാഘവത്തോടെയായിരുന്നു.
"ഓക്കെ..."
"അങ്കിളേതായാലും കുളിച്ചു,
💬 Comments
View all comments