0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 4 [Sojan]

Author : Sojan Read All Parts 1.8K

മാറി.

ബാക്കി വന്ന വോഡ്ക്ക ഒരു സ്പ്രൈറ്റുമായി മിക്സ് ചെയ്ത് ബായ്ക്ക പാക്കിൽ തൂക്കി.

3 എണ്ണം ചെന്നതേ എനിക്ക് നന്നായി വിശക്കാൻ തുടങ്ങി. ഇതുങ്ങൾക്ക് അതൊന്നുമില്ലല്ലോ?!!

അവസാനം എന്റെ നിർബന്ധത്തിന് വഴങ്ങി എവിടേയോ കയറി എന്തൊക്കെയോ കഴിച്ചു.

മനസിന്റെ വിഷമം കുറയും എന്നു കരുതിയെങ്കിലും എന്ത് മറക്കാൻ ആഗ്രഹിക്കുന്നോ അതുതന്നെ പിന്നേയും മനസിലേയ്ക്ക് കടന്നു വരുന്നു.

എല്ലായിടത്തും ഞാൻ ദൂരെ ഏതെങ്കിലും കല്ലിലോ, ചാരുബഞ്ചിലേ ഇരിക്കുകയും അവർ ഇരുവരും സൈറ്റ്സീൻ കാണുകയും ആയിരുന്നു.

"ഹും ഒരു ജോജി വന്നിരിക്കുന്നു." എനിക്ക് അവളോടുള്ളതിലും കലിപ്പ് അവനോടായി.

അലമ്പാക്കേണ്ടല്ലോ എന്നു കരുതി ഒന്നും പറഞ്ഞില്ല.

4 മണിയായതേ ഞാൻ തിരിച്ചു പോകാൻ പ്ലാനിട്ടു.

ഗൈഡ് വൻതുക പിടുങ്ങും എന്നെല്ലാം പറഞ്ഞ് ഒരു തരത്തിൽ ഞാൻ അവളേയും കൊണ്ട് റൂമിൽ തിരിച്ചെത്തി.

കട്ടിലിൽ വെറുതെ കുറച്ചു നേരം കിടന്നത് മാത്രം ഓർമ്മയുണ്ട്.

ഞാൻ ഉറക്കം തെളിയുമ്പോൾ ഭക്ഷണം കഴിക്കുന്ന മേശയിൽ വിഭവങ്ങൾ എല്ലാം നിരത്തിയതിന് മുന്നിലിരുന്ന്‌ അവൾ കഴിച്ചുകൊണ്ടിരിക്കുന്നു.

"മാഷേ തലപൊക്കാറായോ? വല്ലതും കഴിക്കേണ്ടെ? ഇന്നിനി പോക്ക് നടക്കില്ലല്ലോ?"

"സമയമെത്രയായി?"

"11 മണി"

ഞാൻ ക്ലോക്കിലേയ്ക്ക് നോക്കി, സമയം 8, അത്ഭുതമൊന്നും തോന്നിയില്ല.

"ബാ കഴിക്കാം"

ഒരു തരത്തിൽ ബാത്ത് റൂമിൽ പോയി, ഗീസർ ഓൺചെയ്ത് കുളിച്ചു. വേറേ ബ്രെഷൊന്നും ഇല്ലാത്തതിനാൽ അതേ ബ്രെഷുവച്ചു തന്നെ ഒന്നുകൂടി പല്ലും തേച്ചു. കെട്ട് ഇറങ്ങിയിട്ടില്ല. ആനയെ തിന്നാനുള്ള വിശപ്പുണ്ട്. റൂം ബോയിയെ വിളിച്ച് ലൈം ജൂസും, തണുത്ത വെള്ളവും ഓർഡർ ചെയ്തു.

"എന്തിനാ അങ്കിളേ ഈ വയ്യാത്ത പരിപാടിക്ക് പോകുന്നത്? തല

💬 Comments

View all comments