Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 5 [Sojan]
ആളുമായിട്ടാണോ കൂട്ട്?"
ഞാൻ : "നീ കരുതുന്നതു പോലൊന്നുമല്ല, ആള് നല്ലവനാ, സ്വൽപ്പം നൊസ്സും ഉണ്ടെന്ന് മാത്രം"
ജ്വാല : "എനിക്ക് കേൾക്കേണ്ട"
ഞാൻ : "എടാ കുടുക്കേ നീ കരുതുന്നതു പോലൊന്നുമല്ല, അവന് പെണ്ണ് വിഷയം തൊട്ട് തീണ്ടിയിട്ടില്ല വീക്നെസ് മറ്റ് പലതിലുമാണ്"
ജ്വാല : "അതെന്തോന്ന്?"
ഞാൻ : "കള്ളുകുടി, തീറ്റ, നായ്ക്കൾ, സിനിമ, പിന്നെ പൂത്ത പണം - അത് എങ്ങിനെ മണ്ടത്തരം കാണിച്ച് കളയാം എന്നതിലാണ് ഗവേഷണം, ഇപ്പോൾ ഇവിടുണ്ട്, എന്തൊക്കെയോ പഠനം എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്. നീ കണ്ടിട്ടുണ്ടോ പന്നിയിറച്ചിയും, ഓൾഡ് മങ്കും കഴിച്ച് , പട്ടിയേയും കെട്ടിപ്പിടിച്ച് ചീട്ടും കളിച്ചിരിക്കുന്ന ഒരു കാക്കായേ?"
ജ്വാല : "ഇല്ല"
ഞാൻ : "എന്നാൽ അതാണ് ആഷീം, പാവം എന്നു പറഞ്ഞാൽ ശുദ്ധപാവം; പക്ഷേ കൈയ്യിലിരിപ്പ് ഇതുപോലുള്ളതൊക്കെയാണ്. എന്റെ ഏറ്റവും അടുത്ത 'ചെ'ങ്ങാ'യി'യാണ്, നിനക്ക് എന്നെക്കാൾ വിശ്വസിക്കാം, ഹാറാമായതൊക്കെ അവൻ അന്യനാട്ടിൽ അതായത് എന്റെ വീട്ടിൽ വരുമ്പോളേ കാണിക്കൂ- അവന്റെ സ്വദേശത്ത് അവൻ എക്ട്രാ ഡീസെന്റ്, അവൻ വിചാരിച്ചാൽ മിനിറ്റ് വച്ച് ഫ്ളാറ്റ് റെഡിയാകും, എന്തിന് അവനോട് ഇപ്പോൾ അവൻ താമസിക്കുന്നിടത്തു നിന്നും പോടാ എന്ന് ഞാൻ പറഞ്ഞാൽ മതി അപ്പോൾ അവിടുന്ന് ഇറങ്ങും, അത്രയ്ക്ക് സ്നേഹമാണ്. ഒരു പ്രത്യേക ജൻമം, പക്ഷേ അതിനാൽ തന്നെ അവനെ ദുരുപയോഗം ചെയ്യാൻ എനിക്ക് പറ്റില്ല"
ജ്വാല : "പിന്നെന്ത് ചെയ്യും?"
ഞാൻ : "അതിനൊക്കെ അവൻ വഴികണ്ടെത്തും"
ജ്വാല : "എത്ര വയസുണ്ട് അയാൾക്ക് ?"
ഞാൻ : "ഒരു 24 വയസ് കാണും"
ജ്വാല : "ഹും"
അവളുടെ മുഖത്ത് അനിഷ്ടം.
ഞാൻ : "അതിരിക്കട്ടെ നാട്ടിൽ അറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ?"
ജ്വാല : "അച്ഛ ഇവിടെ ഓടിയെത്തും"
ഞാൻ : "ങേ?"
ജ്വാല : "പിന്നല്ലാതെ?"
ഞാൻ : "അപ്പോൾ പ്രശ്നമാകില്ലേ?"
ജ്വാല : "ആകും, ചിലപ്പോൾ കൂടെ ആളും കാണും, മാപ്പിളയെ എടുത്തിട്ട് അവര് പെരുമാറും"
ഞാൻ : "അതേ നമ്മുക്ക് സംഭവിച്ചതൊക്കെ ഒരു സ്വപ്നം പോലെ അങ്ങ് മറന്നാലോ"
💬 Comments
View all comments