0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 7 [Sojan]

Author : Sojan Read All Parts 1.8K

"പിന്നെ പുട്ട്, മനുഷ്യന് ഇഷ്ടമുള്ളത് വല്ലതും പറ"

ഞാൻ : "എടാ കുട്ടൂ, നിനക്കെന്താ വേണ്ടത് എന്ന്‌ പറ നമ്മുക്ക് മേടിക്കാം"

ജ്വാല: "അതൊന്നും വേണ്ട"

ഞാൻ : "ഉം? അതെന്താ"

ജ്വാല: "നമ്മുക്ക് തന്നെ ഉണ്ടാക്കാം"

നമ്മൾ എന്ത് അഭിപ്രായം പറയുന്നോ, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും അവൾ അതിന് നേരേ വിപരീതം പറഞ്ഞ് നമ്മളെ കൊണ്ട് സമ്മതിപ്പിക്കും. അവൾക്ക് നമ്മൾ അവളെ അനുസരിക്കുന്നത് കാണുന്നത് ഭയങ്കര സംതൃപ്തിയാണെന്ന്‌ തോന്നിയിട്ടുണ്ട്. വളരെ സില്ലിയായ കാര്യങ്ങളിലെല്ലാം അവൾ ഇതു തന്നെ ചെയ്യുമായിരുന്നു.

ഒരു ഡോമിനേറ്റിങ്ങ് ക്യാരക്റ്റർ. അത് ഭീഷണിയുടെ രൂപമൊന്നുമല്ല, മറിച്ച് അവളുടെ സൗന്ദര്യമാകുന്ന മധുവിൽ വീണുഴലുന്ന ഭൃഗത്തെ പോലെ നമ്മെ പീഡിപ്പിക്കുക, തേനിലാൽ ശ്വാസംമുട്ടി നാം മരിക്കുക!!! അതിൽ സന്തോഷിക്കുന്ന സാഡിസം.

ആ വാക്കൊന്നും യഥാർത്ഥത്തിൽ ചേരില്ല.

എന്നാൽ അവളുടെ ഭാവങ്ങളുടെ രൂപം നമ്മുടെ ഉള്ളിൽ നിന്നും നമ്മുടെ എല്ലാ അഹങ്കാരങ്ങളും, എല്ലാ ആൺമേൽക്കൊയ്മയും ഞരമ്പിൽ പിടിച്ച് വലിച്ചൂരി വെറും തെർമ്മോക്കോൾ പോലെ നമ്മെ നിർഗ്ഗുണപരബ്രഹ്മം ആക്കിക്കളയും.

ചിലപ്പോൾ തോന്നും ഒരു കൊച്ചുകുട്ടിയുടെ പിടിവാശിയാണ് അവൾ കാണിക്കുന്നത് എന്ന്‌.

മറ്റു ചിലപ്പോൾ തോന്നും ഒരു കാര്യസ്ഥയുടെ സ്വഭാവമാണവൾക്ക് എന്ന്‌.

എന്തായാലും അവളുടെ 'പാചകം സ്വയം ചെയ്യാം' എന്ന അഭിപ്രായത്തിന് ഞാൻ തയ്യാറായിരുന്നു.

ഞാൻ : "എന്തുണ്ടാക്കണം?"

ജ്വാല: "ഇവിടെ പന്നി കിട്ടുമോ?"

ഞാൻ : "കിട്ടും പക്ഷേ അതൊക്കെ അങ്ങ് ദൂരെയാണ്, പിന്നെ നാട്ടിലെ പോലെ നല്ലതൊന്നുമല്ല"

ജ്വാല: "ഡ്രോപ്പ്ഡ്, അടുത്തത്?"

ഞാൻ : "നീ പറയ്"

ജ്വാല: "എന്നാൽ പിന്നെ ചിക്കൻ തന്നെ മതി"

ഞാൻ

💬 Comments

View all comments