0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]

Author : Sojan Read All Parts 381

പ്ലാസ്റ്റിക്ക് ബക്കറ്റ് ഒക്കെ പിടിച്ച് എന്തോ ഒന്ന്‌. അവൾ ഡാൻസ് കളിക്കുന്നതും ഞാൻ കണ്ടു. തീരുന്നതിന് മുമ്പ് ഞാൻ പെട്ടെന്ന്‌ പുറത്തിറങ്ങി. താഴെ ഒരു കടയിൽ പോയി സിഗററ്റ് വലിച്ചു.
അവൾ ഉള്ള ആ സ്ഥലത്തു നിന്നും പോകാനുള്ള മടികാരണമായിരിക്കാം എന്തോ നഷ്ടപ്പെട്ടതു പോലെ ചുറ്റിപ്പറ്റി നിന്നു.
ജ്വാലയുടെ സ്വഭാവം അറിയാവുന്നതിനാൽ എന്നെ അവൾ കാണരുതെന്നത് ആയിരുന്നു എന്റെ പ്രഥമ പരിഗണന.
പിന്നീട് മറ്റാരുടെയൊക്കെയോ ഗാനങ്ങൾ തുടങ്ങി.
"അടുത്തതായി ജ്വാല സതീശൻ പാടുന്നു"
ഞാൻ ഒന്നു കൂടി ചെവിവട്ടം പിടിച്ചു, ഞാൻ കേട്ടത് സത്യമാണോ?
അപ്പോഴേയ്ക്കും പാട്ട് തുടങ്ങി.
മൈക്കിലൂടെ കേൾക്കുന്നതിനാൽ എനിക്ക് സ്വരം മനസിലായില്ല, അല്ലെങ്കിലും ഞാൻ കേട്ടതല്ലായിരുന്നല്ലോ സത്യവും!!
ഞാൻ തിരിച്ചോടി സ്റ്റെപ്പുകൾ കയറി.
അത് ജ്വാല തന്നെ, ഡാൻസിന് ധരിച്ച ഡ്രെസ്സിട്ടാണ് പാടുന്നതെന്നു മാത്രം.
അതിമനോഹരമായി പാടുന്നു.
ഞാൻ വാ പൊളിച്ചു നിന്നു.!!
എന്നെക്കൊണ്ട് പാട്ട് പാടിച്ച്, ശ്രുതി തെറ്റിച്ച് പാട്ടുപാടിയവൾ സിനിമയിലും മറ്റും കാണുന്നതു പോലെ ദാ നിന്ന്‌ പാടുന്നു.!! അതും അതിമനോഹരമായി!!
അപ്പോൾ അവൾ ഞാൻ കാളരാഗത്തിൽ പാടിയപ്പോൾ ഉള്ളാലേ എന്നെ കളിയാക്കുകയായിരുന്നു?!!
എന്തിന് എന്നോട് നുണപറഞ്ഞു?
എന്തിന് എന്നോട് പാടാനറിയില്ലാ എന്ന്‌ അഭിനയിച്ചു?
എനിക്കറിയില്ല, ഇന്നും അറിയില്ല.
ഘനീഭവിച്ച ഹൃദയത്തോടെ ഞാൻ ആ പടികൾ ഇറങ്ങി.
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ അവളോട് ഒന്നും ചോദിച്ചുമില്ല, അവൾ പിന്നീട് അതിനെക്കുറിച്ച് പറഞ്ഞുമില്ല.
ഈ ഒരു സംഭവത്തോടെ ഏതാണ്ട് എനിക്ക് അവളുടെ ഹൃദയത്തിൽ ഉള്ള സ്ഥാനം മനസിലായിരുന്നു.
അതിനൊപ്പം തന്നെ ഇനി മറ്റാരെങ്കിലുമായി അടുപ്പമായിട്ടായിരിക്കുമോ എന്നോട് വരേണ്ട എന്ന്‌ പറഞ്ഞത് എന്ന സംശയവും എനിക്കുണ്ടായിരുന്നു.
എങ്കിലും അന്ധമായ പ്രണയത്താൽ അതെല്ലാം എന്റെ പൊട്ട ധാരണകളാണ് എന്ന്‌ കരുതാനാണ് ഞാൻ തന്നെ എന്നെ പഠിപ്പിച്ചത്. ( അവൾക്ക് ആരുമായും പ്രണയമൊന്നും ഇല്ലായിരുന്നു)
അതല്ലെങ്കിൽ പിന്നെ എന്റെ പ്രായവും, അവളുമായി ചേരാത്തതിനാലായിരിക്കാം ( കൂടുകാരികളും മറ്റും കണ്ടാൽ) എന്ന്‌ കരുതി ഞാൻ സമാധാനിച്ചു, അതിനവളെ കുറ്റം പറയാനൊക്കില്ലല്ലോ?
പിന്നീട് ഞങ്ങൾ പഴയതു പോലെ തന്നെ മുന്നോട്ട് പോയി.
ഈ സംഭവത്തെക്കുറിച്ച് ഒരിക്കലും ഞാൻ ചോദിച്ചില്ല.

💬 Comments

View all comments