Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]
ഫ്ളാറ്റിൽ വന്ന് സില്ലിയായ വിഷയത്തിന് പിണങ്ങിയതിന്റെ ഓളങ്ങൾ തീരാൻ അവൾക്ക് സമയമെടുത്തു.
അത്രയും ചെറിയൊരു വിഷയത്തിന് പോലും പരുഷമായി പിണങ്ങുകയും, പിന്നെ നമ്മളെ അറിയില്ലാത്തതുപോലെ നടിക്കുകയും ചെയ്യാൻ അവൾക്ക് പ്രത്യേക കഴിവായിരുന്നു.
എന്നിരുന്നാലും ശാരീരീകബന്ധത്തിൽ ഏർപ്പെട്ടതിനാലായിരിക്കാം എന്നോട് ആ ഒരു താൽപ്പര്യം എപ്പോഴും അവൾക്ക് ഉണ്ടായിരുന്നു. അതിനാൽ തന്നെ അടുത്ത ആഴ്ച്ച അവൾ ഞാൻ താമസിക്കുന്നിടത്ത് വരാം എന്ന് സമ്മതിച്ചു. അത് സമ്മതിപ്പിക്കാൻ എനിക്ക് കുറച്ചധികം പണിപ്പെടേണ്ടിവന്നു.
എന്റെ മനസ് ഒരു റോസാപുഷ്പത്തിന്റേതു പോലെ ഹൃദ്യമായി.
*** *** ***
ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം ഞായറാഴ്ച ആഷിയുടെ റൂമിൽ കൂടുമായിരുന്നു. അത് ജ്വാലയുടെ താമസസ്ഥലത്തിനും, എന്റെ താമസസ്ഥലത്തിനും മധ്യേ ആയിരുന്നു. ആഷിയെ കാണാനായി ഞാൻ അവടെ പോകുന്നതിനാൽ ജ്വാലയും ആ കെട്ടിടത്തിന്റെ താഴെവരെ വന്നിട്ടുണ്ടായിരുന്നു.
ആഷിയുടെ റൂമിൽ കള്ളുകുടിയും, ചീട്ടുകളിയുമാണ് മെയിൻ പരിപാടി.
ആഷിക്ക് കളിക്കാനൊന്നും അറിയില്ല എന്നാലും മമ്മൂക്കോയയുടെ പോലെ ചീട്ടുമായി നടക്കും. ഇഷ്ടം പോലെ കള്ളും ഭക്ഷണവും അവന്റെ വക.
ആഷിക്ക് ഞങ്ങളെ എല്ലാവരേയും തോൽപ്പിക്കണം. അത് അവന് ഈ ജൻമം നടക്കില്ല എന്ന് ഞങ്ങൾക്കറിയാം. പക്ഷേ അവൻ സമ്മതിക്കില്ല, അതിനാൽ റമ്മികളിക്കും.
ഞങ്ങൾ ആരും അവന് കാശ് പോകുന്നതു പോലെ കളിക്കില്ല. ആർക്കും വലിയ പരിക്കില്ലാതേയേ കളി അവസാനിപ്പിക്കൂ.
പയ്യെ പയ്യെ ആഷിക്കിത് മനസിലായി.
"നിങ്ങൾ സീരിയസായി കളിക്ക്" എന്ന് പറയാൻ തുടങ്ങി.
അത് ഞങ്ങളാരും അവനോട് ചെയ്യില്ല, എന്തെന്നാൽ അല്ലെങ്കിൽ തന്നെ അവന്റെ കാശ് നല്ലതു പോലെ പൊടിയുന്നുണ്ട്.
ചിലപ്പോൾ ഞാൻ ബലമായി തന്നെ അവനെ കാശ് തിരിച്ചേൽപ്പിക്കും.
അത് വാങ്ങിയാൽ തന്നെ 4 ദിവസം അത് മലപ്പുറം ഭാഷയിൽ പറഞ്ഞുകൊണ്ടിരിക്കും.
ഒരു പിണ്ണാക്കും ദൈവം സഹായിച്ച് ഞങ്ങൾക്ക് മനസിലാകുകയുമില്ല.
ഇങ്ങിനൊക്കെ പൊയ്ക്കൊണ്ടിരുന്ന സമയത്താണ് ഒരു ശനിയാഴ്ച്ച പബ്ലിക്ക് ഹോളിഡേ വന്നത്.
ഞങ്ങൾ കുപ്പിയുമായി ആഷിയുടെ റൂമിൽ കൂടി.
ദാണ്ടെടാ വരുന്നു ജ്വാലയുടെ ഫോൺ!
അവൾക്കും അവധിയാണ് എങ്ങോട്ടെങ്കിലും പോകാം എന്ന്.
വെള്ളമടിച്ച് ഒരു പെണ്ണിനേയും കൊണ്ട് പോകാൻ പറ്റിയ സമയം!!
വിശേഷദിവസങ്ങളിൽ മുഴുവൻ ബാഗ്ലൂരിന്റെ നാലു വഴികളിലും ചെക്കിങ്ങും ബാരിക്കേടും ഉണ്ട്.
💬 Comments
View all comments