0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]

Author : Sojan Read All Parts 407

തീവൃവാദി ആക്രമണത്തിനു ശേഷമാണ് ഇത്രയും ചെക്കിങ്ങ് കൂടിയത്.
ഒരു ഗണേഷ് ഉൽസവത്തിന്റെ അന്ന്‌ നിർത്താതെ പോയ ഞങ്ങളുടെ കാറ് നാലുവശത്തു നിന്നും പോലീസ് വണ്ടികൾ വന്ന്‌ വളഞ്ഞാണ് പിടിച്ചത്. അന്ന്‌ കന്നഡയിൽ കേട്ട തെറിക്ക് കൈയും കണക്കും ഇല്ല, രാത്രി മുഴുവനും സ്റ്റേഷനിൽ കഴിയേണ്ടിയും വന്നു.
ആ ഓർമ്മയുള്ളതിനാൽ ജ്വാലയോട് ആഷിയുടെ റൂമിലാണെന്ന്‌ പറഞ്ഞു.
ജ്വാല : "എന്താ പരുപാടി?"
ഞാൻ : "ഒന്നുമില്ല വെറുതെ ആഷിയുടെ ലാപ്പ് ഒന്ന്‌ ശരിയാക്കിക്കൊടുക്കണം" എന്ന്‌ പറഞ്ഞു
കുറച്ചു നേരം സംസാരമൊന്നുമില്ല.
ജ്വാല : "കഴിച്ചിട്ടുണ്ടോ?"
ഞാൻ : "ഏയ് ഇല്ല"
ജ്വാല : "സത്യം"
ഞാൻ : "കുറച്ച്"
ജ്വാല : "എപ്പോഴാ പണി തീരുന്നേ?"
ഞാൻ : "കുറച്ച് നേരം കൂടിയെടുക്കും"
ജ്വാല : "വൈകിട്ടാകുമോ?"
ഏതായാലും കുടിച്ചതിനാൽ ഇന്നിനി കാണാൻ ഒക്കില്ല, അപ്പോൾ തന്നെ 3 ലാർജ്ജ് ഞാൻ കഴിച്ചു കഴിഞ്ഞിരുന്നു. അതാണവൾക്ക് മനസിലായതും.
ഞാൻ : "ഉം"
ജ്വാല : "അപ്പോൾ ഇന്ന്‌ ചേട്ടനെ കാണാൻ പറ്റില്ലല്ലേ?"
ഞാൻ : "ഇല്ലല്ലോട പൊന്നൂസേ" വെള്ളമല്ലേ? സ്നേഹം വഴിഞ്ഞൊഴുകുകയാണ്, കൂടെ ചിരിയും.
ജ്വാല : "എന്നാൽ ഞാൻ പോഷൻ തീർക്കട്ടെ, ഇറങ്ങുന്നില്ല"
ഞങ്ങളുടെ സംസാരം നടക്കുമ്പോൾ ആഷി അവിടെ കിടന്ന്‌ എന്തൊക്കെയോ പറയുന്നുണ്ട്.
"എന്താ ചേട്ടാ, ഏതാ ചേട്ടാ, ആരാ ചേട്ടാ, ഇങ്ങ് വരാൻ പറ, കൂടാമെന്ന്‌ പറ, നിങ്ങൾ കളിക്കുന്നുണ്ടോ?, സ്ക്കൂട്ട് ചെയ്താൽ ഔട്ടാ".. പോരെ?
ജ്വാല : "എന്നാൽ ശരി" എന്നും പറഞ്ഞ് അവൾ ഫോൺ വച്ചു.
ഞങ്ങൾ കളി തുടർന്നു.
ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട്.
ആരോ ചെന്ന്‌ വാതിൽ തുറന്നു.
മുന്നിൽ ജ്വാല.
ടീപ്പോയിയുടെ ചുറ്റും ആളുകൾ, ചീട്ടുകൾ, മദ്യക്കുപ്പി.
ഭാഗ്യത്തിന് സ്പടികത്തിലെ പോലെ തുണിയുടുക്കാത്ത പെണ്ണുങ്ങളുടെ ചീട്ടല്ലായിരുന്നു എന്നു മാത്രം.
ജ്വാല : "ഇതാ നിങ്ങളുടെ ലാപ്പ് ടോപ്പ് റിപ്പയറിങ്ങ്?" എല്ലാവരേയും അവളൊന്ന്‌ കണ്ണിലാൽ ഉഴിഞ്ഞു.
സത്യത്തിൽ 'മാലു മഹാദേവന്റെ' റൂമിൽ വന്ന പോലെ എല്ലാവരും ഞെട്ടി.
ആരും ഒന്നും മിണ്ടുന്നില്ല.
ആഷിക്കൊഴികെ ബാക്കി ആർക്കും ജ്വാലയെ അറിയുക

💬 Comments

View all comments