0%

Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല 8 [Sojan]

Author : Sojan Read All Parts 410

പോലുമില്ല.
"ഇ'ദി'പ്പം ഈ പെണ്ണ് എവിടുന്ന്‌ കുറ്റീം പറിച്ചു വന്നപ്പനേ" എന്നമട്ടിലാണ് എല്ലാവരുടേയും നോട്ടം.
ആരെ അന്വേഷിച്ച് വന്നതാണെന്നും മറ്റ് ഉടായിപ്പുകൾക്ക് പിടികിട്ടിയില്ല.
ജ്വാലയെ അത്യാവശ്യം പേടിയായതിനാൽ ആഷിയും ഒന്നും മിണ്ടുന്നില്ല.
ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് ചെന്നു.
ഞാൻ : "സിസ്റ്റം നോക്കാൻ പോകുകയായിരുന്നു"
ജ്വാല : "പോകാൻ ഈ ഡ്രെസ് മതിയോ" എന്നതായിരുന്നു എന്നോടുള്ള ചോദ്യം. ഒന്ന്‌ പരുങ്ങി ഞാൻ മറുപടി പറഞ്ഞു.
ഞാൻ : "മതി"
ജ്വാല : "'എങ്കി' മതി ബാ"
എല്ലാവരേയും തിരിഞ്ഞൊന്ന്‌ ഞാൻ നോക്കി, മണ്ടശിരോമണികൾ വായും പൊളിച്ചിരിക്കുമ്പോൾ ഞാൻ ബൈക്കിന്റെ ചാവിയും എടുത്ത് അവളോടൊപ്പം താഴേയ്ക്ക് പോന്നു. ആരും ഒന്നും മിണ്ടിയില്ല. എങ്കിലും എല്ലാവരുടേയും മുഖത്ത് ഗൂഡമന്ദഹാസം!.
ഒരു വശത്തു കൂടി നല്ല ജാള്യത, അമറുവശത്തു കൂടി അങ്ങേയറ്റത്തെ സന്തോഷം.
അവൻമാർ ഇനി എന്നെ ഒരു പുരുഷനായി പോലും കൂട്ടുമോ എന്നതായിരുന്നു ജാള്യതയുടെ കാരണം.
ഒരു ബന്ധവുമില്ലാതെ ഒരു പെണ്ണുവന്ന്‌ എന്നെ കൂട്ടിക്കൊണ്ട് പോകുമോ? ഒരു കരാർ എഴുതി ഒപ്പിട്ടപോലായില്ലേ നാലുപേരുടെ മുന്നിൽ? അതിനാൽ സന്തോഷംകൊണ്ട് എനിക്ക് തുള്ളിച്ചാടണം എന്ന്‌ തോന്നി. പക്ഷേ ജ്വാലയുടെ ഭ്തസനങ്ങൾ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു.
ജ്വാല : "ഹും കള്ളുകുടിയും, ചീട്ടുകളിയും, ഒരു പെണ്ണിനെ കൂടി എല്ലാ അവൻമ്മാർക്കും കൂടി കൊണ്ടുവരാൻ മേലായിരുന്നോ?"
ഞാൻ : "എന്റെ പൊന്നോ വിട്"
ജ്വാല : "എന്തോന്ന്‌? അല്ല എന്തൊക്കെയാ ഈ കാണിക്കുന്നേ?"
ഞാൻ : "അല്ല ഞങ്ങൾ ഇത് പണ്ടുമുതലേ ഉള്ളതാ"
ജ്വാല : "ങാ ഹാ അപ്പോൾ എല്ലാ ദുശീലങ്ങളും ഉണ്ടല്ലേ?"
ഞാൻ : "വെറുതെ ഒരു തമാശിന്, കൂട്ടുകാര് കൂടുമ്പൊ"
ജ്വാല : "ദേ ഒരു കാര്യം പറഞ്ഞേക്കാം എനിക്കിതൊന്നും ഇഷ്ടവുമല്ല, ഞാൻ സമ്മതിക്കുകയും ഇല്ല"
ഞാൻ : "ശരി" അല്ലാതെന്ത് ഞാൻ പറയാൻ.
ജ്വാല : "ഹും"
ഞാൻ : "എന്റെ റൂമിലേയ്ക്ക് പോകുകയാണോ"
ജ്വാല : "റൂമിലേയ്ക്ക്. എന്നെ എന്റെ സ്ഥലത്ത് കൊണ്ടുപോയി വിട്"
ഒന്നും മിണ്ടിയില്ല, കിട്ടാനുള്ളത് കിട്ടിയപ്പോൾ സമാധാനമായി.
ജ്വാല : "എന്നെ വിട്ടിട്ട് തിരിച്ചിനി അവൻമ്മാരുടെ

💬 Comments

View all comments