Chapter Title : സുഹൃത്തിന്റെ മകൾ ജ്വാല [Sojan]
അടുത്തിരുന്നത്. അതോ എനിക്ക് തോന്നിയതാണോ? എന്തായാലും അങ്ങിനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. 1200 രൂപ പോയിക്കിട്ടിയത് മാത്രമായിരുന്നു എന്റെ സങ്കടം.!!
അവൾ കൂട്ടുകാരിയെ ഒഴിവാക്കിയത് എനിക്ക്അത്ഭുതം തന്നെയായിരുന്നു. പാർക്കിലും മറ്റും ഞങ്ങൾ കറങ്ങി നടന്നു. പക്ഷേ തീവ്രമായ, ഗാഡമായ ബന്ധം എന്ന് പറയാം എന്നല്ലാതെ അവളുടെ ഭാഗത്തു നിന്നും മറ്റുരീതിയിൽ ഒരു നീക്കവും ഉണ്ടായില്ല.
ഇനിയെന്തുചെയ്യും? എന്റെ ക്ഷമ നശിക്കാൻ തുടങ്ങി, എന്റെ പ്രായംവച്ച് അവളെ പോലൊരു പെൺകുട്ടിയെ സിനിമയ്ക്ക് വിളിക്കുന്നതും മറ്റും തീരെ ചീപ്പ് ഇടപാടായിപ്പോകും. 30 വയസ് പ്രായം ഒരു വിലങ്ങുതടി തന്നെയായിമാറി.
ഇതിനിടയിൽ ഞാൻ കണക്കുകൂട്ടിയത് പോലെ ഒന്നും അല്ലാതെ ഒരു സംഭവം ഉണ്ടായി.
ജ്വാലയ്ക്ക് ചെറിയ ഒരു പനി വന്നു, ആദ്യത്തെ രണ്ട് ദിവസം ത്രോട്ട് പെയ്ൻ എന്നെല്ലാം പറഞ്ഞ് അവൾ മരുന്ന് കഴിക്കുന്നത് ഒഴിവാക്കി.
അത് അങ്ങ് കയറി പിടിച്ചു. കൂട്ടുകാരി ഏതെങ്കിലും ക്ലിനിക്കിൽ കാണിക്കാം എന്ന് പറഞ്ഞിട്ടും അവൾ ഒരു വേപ്പറൈസറും വാങ്ങി അതിൽ ഒതുങ്ങി.
അടുത്ത ദിവസം പനിക്കാൻ തുടങ്ങി. ഞാൻ ഫോൺ ചെയ്ത് അവളെ റൂമിൽ നിന്നും താഴെ വരുത്തി ക്ലിനിക്കിൽ കൊണ്ടുപോയി മരുന്നു വാങ്ങിച്ചു. അന്ന് ഒരുമാതിരി തണുപ്പുള്ള സമയവും ആണ്. സ്വറ്റർ എല്ലാം ഇട്ടാണ് അവൾ ഇറങ്ങിയിരുന്നതും. തിരിച്ച് ക്യാന്റീനിലിരുന്ന് കാപ്പികുടുക്കുമ്പോൾ അവൾ വിറയ്ക്കുന്നതു കണ്ടു. ഞാൻ എന്റെ ജാക്കറ്റ് കൂടി അവളെ പുതപ്പിച്ചു.
എനിക്ക് സ്വറ്റർ അകത്തിട്ടതിനാൽ ജാക്കറ്റിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല. തിരിച്ച് അവളെ റൂമിൽ വിടുമ്പോൾ കൂടുകാരിയോട് മരുന്ന് കഴിപ്പിക്കണം എന്ന് ശട്ടവും കെട്ടി.
ആ സമയങ്ങളിൽ അവളോട് മകളോടെന്നപോലൊരു വാൽസല്യമാണ്
💬 Comments
View all comments